ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയില്‍ വെടിയേറ്റു മരിച്ചു
ന്യൂഡല്‍ഹി: കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി കാര്‍ത്തിക് വാസുദേവ് (21) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച വൈകുന്നേരം ഷെര്‍ബോണ്‍ സബ്വേ സ്റ്റേഷന് പുറത്തുവെച്ചാണ് കാര്‍ത്തികിന് വെടിയേറ്റതെന്നാണ് വിവരം. പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന റസ്റ്റേറന്റിലേക്ക് പോകുന്ന വഴിക്കാണ് വെടിയേറ്റത്.
കാര്‍ത്തികിന് ഒന്നിലേറെ തവണ വെടിയേറ്റിരുന്നതായും ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണപ്പെട്ടതെന്നും സിറ്റി പൊലിസ് പറഞ്ഞു.
ഈ ജനുവരിയിലാണ് കാര്‍ത്തിക് ടൊറന്റോയിലേക്ക് താമസം മാറിയത്.
കാര്‍ത്തികിന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കാനുള്ള ശ്രമത്തിലാണെന്നും എന്നാല്‍ 7-8 ദിവസമെടുക്കുമെന്നും കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചതായി കാര്‍ത്തികിന്റെ പിതാവ് അറിയിച്ചു.
വിദ്യാര്‍ഥിയുടെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അനുശോചനം രേഖപ്പെടുത്തി. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."