HOME
DETAILS
MAL
ത്രിപുരയില്‍ ഇടത്- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിപദം സി.പി.എമ്മിനെന്ന് കോണ്‍ഗ്രസ്
backup
February 11 2023 | 14:02 PM
അഗര്‍ത്തല: ഫെബ്രുവരി 16ന് ത്രിപുരയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം ജയിച്ചാല്‍ സി.പി.എം നേതാവ് മുഖ്യമന്ത്രിയാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ വ്യക്തമാക്കി. ആദിവാസി വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന സി.പി.എം നേതാവാകും ത്രിപുരയുടെ അടുത്ത മുഖ്യമന്ത്രി.
ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇത്തവണ ഇടത് കോണ്‍ഗ്രസ് സഖ്യത്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഏറെകാലം സി.പി.എം ഭരിച്ച സംസ്ഥാനമാണ് ത്രിപുര. കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി അട്ടിമറി ജയം നേടിയത്. പിന്നീട് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്കായിരുന്നു വിജയം.
ഈ സാഹചര്യത്തില്‍ സി.പി.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആശങ്കയിലാണ്. തുടര്‍ന്നാണ് ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സിപിഎം തയ്യാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."