വരുണ്‍ ഗാന്ധിക്ക് ബി.ജെ.പി സീറ്റ് നല്‍കില്ല?; കര്‍ഷക സമരത്തെ അനുകൂലിച്ചതാണ് കാരണമെന്ന് സൂചന; വരുണിനായി വാതായനങ്ങള്‍ തുറന്നിട്ട് അഖിലേഷ്
ലഖ്നൗ: സിറ്റിങ് എം.പി വരുണ്‍ ഗാന്ധിക്ക് ഇത്തവണ ബി.ജെ.പി ലോക്സഭ സീറ്റ് നല്‍കിയേക്കില്ലെന്ന് സൂചന. ഉത്തര്‍ പ്രദേശിലെ 51 സീറഅറുകളിലെ സ്ഥാനാര്തി പട്ടിക പുറത്തു വിട്ടപ്പോള്‍ അതിലൊന്നും വരുണ്‍ സ്ഥാനം പിടിച്ചിട്ടില്ല. വരുണിന്റെ സിറ്റിങ് സീറ്റായ പിലബിത്തും പുറത്തു വിട്ട ലിസ്റ്റിലുണ്ട്. എന്നാല്‍, മനേക ഗാന്ധിയെ യു പിയിലെ സുല്‍ത്താന്‍പുര്‍ സീറ്റില്‍ നിലനിര്‍ത്താനാണ് പാര്‍ട്ടി നീക്കം.
ബി ജെ പിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളാണ് വരുണ്‍ ഗാന്ധിക്ക് തിരിച്ചടിയായത്. കര്ഞഷക സമരത്തിന് അനുകൂല നിലപാടെടുത്ത വരുണ്‍ അന്ന് ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
സീറ്റ് ലഭിച്ചില്ലെങ്കില്‍ വരുണ്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്നേക്കുമെന്നാണ് സൂചന.വരുണിനെ സഖ്യ സ്ഥാനാര്‍ഥിയായി അമേത്തിയില്‍ മത്സരിപ്പിക്കാന്‍ എസ് പി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്, ബി.ജെ.പി വരുണിന് സീറ്റ് നല്‍കിയില്ലെങ്കില്‍ എസ്.പി അദ്ദേഹത്തെ പിലിബിത്തില്‍ നിന്ന് തന്നെ മത്സരിപ്പിക്കുമെന്ന് അഖിലേഷ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. 'അങ്ങിനൊരു സാഹ്ചര്യം വരികയാണെങ്കില്‍ പാര്‍ട്ടി വരുണിനെ പരിഗണിക്കും' അഖിലേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."