HOME
DETAILS
MAL
കെ.വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍, അദ്ദേഹത്തിന് ഒരുചുക്കും സംഭവിക്കില്ല: പിണറായി വിജയന്‍
backup
April 09 2022 | 13:04 PM
കണ്ണൂര്‍: കെ.വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലാണെന്നു അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസ് നേതാവായി തുടരുന്നുവെന്നും സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയന്‍. സെമിനാറില്‍ പങ്കെടുത്താല്‍ മൂക്കു ചെത്തിക്കളയും എന്നു ചിലര്‍ പറഞ്ഞു.
എന്നാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല. നാളേയും ഒന്നും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പല കോണ്‍ഗ്രസ് നേതാക്കളും സെമിനാറില്‍ പങ്കെടുക്കാന്‍ മടി കാണിച്ചപ്പോള്‍ കെ.വി തോമസ് കാണിച്ചത് ധീരതയെന്ന് സിപിഎം നേതാവ് എം.വി ജയരാജന്‍ പറഞ്ഞു.
കെ സുധാകരന്റേതു ഊരു വിലക്കാണെന്നും കോണ്‍ഗ്രസുകാര്‍ പോലും സുധാകരനെ വെറുക്കുന്നുവെന്നും ജയരാജന്‍ ആരോപിച്ചു. ഹൈക്കമന്‍ഡ് വിലക്ക് ലംഘിച്ചാണ് തോമസ് സെമിനാറില്‍ പങ്കെടുക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."