'ഇല്ലാക്കഥകള്‍ കൊണ്ട് ഇല്ലാതാകില്ല': തനിക്കെതിരെ ആരും ആരോപണമുന്നയിച്ചിട്ടില്ലെന്ന്; ഇ. പി ജയരാജന്
തിരുവനന്തപുരം: ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ റിസോര്‍ട്ട് വിവാദത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ഇ.പി ജയരാജന്. തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും ഇപി വിമര്‍ശിച്ചു.
സാമ്പത്തിക ആരോപണം തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും മാധ്യമങ്ങള്‍ ക്ഷമാപണം നടത്താത്തത് എന്തുകൊണ്ടാണ്. തെറ്റായ വാര്‍ത്തകള്‍ കൊടുക്കുക, തെറ്റായ രീതിയില്‍ പ്രചാരണം നടത്തുക, ഈ രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത് അങ്ങേയറ്റത്തെ തെറ്റായ സമീപനമാണ്. ഉള്ള വസ്തുതകള്‍ പറയുന്നതില്‍ തെറ്റില്ല. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന് ബോധ്യം വന്നിട്ടും ആരെങ്കിലും ക്ഷമാപണം നടത്തിയോ, ഇടതുപക്ഷ നേതാക്കളെയും ഇടത് പ്രസ്ഥാനങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുക ചില മാധ്യമങ്ങളുടെ അജണ്ടയാണെന്നും ജയരാജന് പറഞ്ഞു.
തൃശ്ശൂരില്‍ പാര്‍ട്ടി ജില്ല സെക്രട്ടറിയായിരുന്നപ്പോള്‍ ശോഭാ സിറ്റിയില്‍ ഫ്ലാറ്റുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, എനിക്കെന്തെങ്കിലും പറ്റിയോ. ഇത്തരം വേട്ടയാടല്‍ എനിക്കെതിരെ മാത്രമാണോ, മുഖ്യമന്ത്രിയെ വേട്ടയാടിയെപോലെ മറ്റാരെയെങ്കിലും കേരളത്തില്‍ വേട്ടയാടിയിട്ടുണ്ടോ. എനിക്ക് ആരോടും വ്യക്തിപരമായി വിയോജിപ്പില്ല.
ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരാണെന്ന് പാര്‍ട്ടി കണ്ടെത്തിക്കോളും. അത്, മാധ്യമങ്ങള്‍ക്കും അന്വേഷിക്കാം. ഞാന്‍ എന്റെ പാര്‍ട്ടി സഖാക്കളെയാണ് ഏറ്റവും അധികം വിശ്വസിക്കുന്നത്. അവരാണെന്റെ കാവല്‍ക്കാരെന്നും മാധ്യമങ്ങളോട് ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."