HOME
DETAILS
MAL
സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരം; കടുത്ത നടപടി വേണമെന്ന് കെ.പി.സി.സി
backup
April 09 2022 | 14:04 PM
തിരുവനന്തപുരം: കോണ്‍ഗ്രസ് വിലക്ക് വകവെയ്ക്കാതെ സി.പി.എം സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെ.പി.സി.സി. സോണിയ ഗാന്ധിക്ക് ഇതുസംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന് കത്തുനല്‍കി.
കെ.വി തോമസ് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു. കടുത്ത നടപടി വേണമെന്നുമാണ് കെ.പി.സി.സി ആവശ്യപ്പെട്ടിരിക്കുന്നത്. സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി സി.പി.എം നേതാക്കളുമായി ചര്‍ച്ചയിലായിരുന്നെന്നും കത്തില്‍ പറയുന്നു.
കൊച്ചിയിലെ വാര്‍ത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെ.പി.സി.സി എ.ഐ.സി.സിക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുധാകരന് സോണിയ ഗാന്ധിക്ക് കത്തുനല്‍കിയതോടെ കെ വി തോമസിന് എതിരെ നടപടി എന്തുവേണമെന്ന് ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."