HOME
DETAILS
MAL
കേന്ദ്രം നടപടി തുടങ്ങി: 18 കഴിഞ്ഞവര്‍ക്കുള്ള വാക്സിന് വിതരണത്തിനുള്ള രജിസ്ട്രേഷന് 28 മുതല്‍
backup
April 22 2021 | 15:04 PM
ന്യുഡല്‍ഹി: 18 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്സിന് വിതരണത്തിനു കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. മേയ് ഒന്നിനാണ് 18 വയസ്സുകഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന് തുടങ്ങുന്നത്. കൊവിന്‍ സൈറ്റില്‍ ഇതിന്റെ രജിസ്ട്രേഷനുള്ള നടപടികള്‍ ശനിയാഴ്ച തുടങ്ങുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ ഇന്ന് രജിസ്ട്രേഷന് 28ന് തുടങ്ങുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രജിസ്ട്രേഷന് ഇരുപത്തിയെട്ടാം തീയതി തുടങ്ങാനാണ് തീരുമാനം.
45 കഴിഞ്ഞവരുടെ രജിസ്ട്രേഷന് പോലെ തന്നെയാകും ഇത് നടപ്പാക്കുക.
എന്നാല്‍ മരുന്ന് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കമ്പനികളില്‍ നിന്ന് നേരിട്ടു വാങ്ങാം. വാക്സിന്റെ വിലയിലെ തര്‍ക്കങ്ങള്‍ തുടുമ്പോഴും നിലപാടില്‍ മാറ്റമില്ല എന്ന സൂചനയാണ് കമ്പനികള്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."