HOME
DETAILS

സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണം: കെ.യു.ഡബ്ല്യു.ജെ

  
backup
April 22 2021 | 16:04 PM

sidheek-kappan-relesing-issue-news-1234

കോഴിക്കോട്: കോവിഡ് ബാധിച്ച് മഥുരയിലെ കെ.വി.എം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യം. ഉത്തര്‍ പ്രദേശിലെ ജയിലിലായിരുന്നു സിദ്ദീഖ് കാപ്പന്‍ കഴിഞ്ഞിരുന്നത്. യു.എ.പി.എ ചുമത്തി ജയിലിലടച്ച സിദ്ധീഖ് കാപ്പന്റെ ആരോഗ്യസ്ഥിതി മോശമായി വരികയാണ്.
നേരത്തെ തന്നെ ഹൃദ്രോഗിയും പ്രമേഹരോഗിയും ആണ് അദ്ദേഹം. കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയായിരുന്നിട്ടും അദ്ദേഹത്തിനു നീതി ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മോചനത്തിനും മതിയായ ചികിത്സ ലഭിക്കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നാണ് സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെയും കെ.യു.ഡബ്ല്യു.ജെയുടെയും ആവശ്യം. നീതി ലഭിച്ചില്ലെങ്കില്‍ സിദ്ദീഖ് കാപ്പന്റെ ഭാര്യയും കുടുംബവും ഐക്യദാര്‍ഢ്യസമിതിയും ഇക്കാര്യത്തില്‍ ശക്തമായ സമരത്തിനിറങ്ങാനാണ് ആലോചിക്കുന്നത്. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് ഇവര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago