HOME
DETAILS

അചിന്തനീയം

  
backup
February 11 2023 | 20:02 PM

9563153-2


“കളവെന്തെന്നറിയാത്ത പാവങ്ങള്‍ പൈതങ്ങള്‍
കനിവറ്റ ലോകം, കപടലോകം!
നിസ്വാര്‍ഥ സേവനം നിര്‍ദയ മര്‍ദനം
നിസ്സഹായത്വം, ഹാ, നിത്യദുഃഖം!
നിഹത നിരാശാ തിമിരം ഭയങ്കരം!
നിരുപാധികോഗ്ര നിയമഭാരം!
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ, നിങ്ങള്‍തന്‍ പിന്മുറക്കാര്‍” (വാഴക്കുല- ചങ്ങമ്പുഴ)


ചിന്താ ജെറോമിന്റെ രാഷ്ട്രീയത്തിലെ ഗോഡ് ഫാദര്‍ എം.എ ബേബിയാണ്. അതുകൊണ്ടു തന്നെയാവണം പ്രത്യയശാസ്ത്രം വിട്ടൊരു ചിന്ത ചിന്തക്കില്ല. യുവജന കമ്മിഷന്റെ കൊടും തെരക്കുകള്‍ക്കിടയിലും നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തില്‍ പ്രബന്ധം തയാറാക്കി സമര്‍പ്പിക്കുകയും ഗവേഷണ ബിരുദം നേടുകയും ചെയ്തു. അതില്‍ ചിന്തയെ അഭിനന്ദിക്കാതെ വിമര്‍ശിക്കുന്ന മതമത്തവിത്തപ്രതാപത്തെ കുറിച്ചെന്ത് പറയാന്‍.


2016ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തിലാണ് ചിന്തയെ യുവജന കമ്മിഷന്‍ അധ്യക്ഷയായി നിയമിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന് കാരണഭൂതയായ കെ.കെ ശൈലജയെ പോലും മാറ്റി നിര്‍ത്തിയിട്ടും ചിന്തക്ക് ഇളക്കം വന്നില്ല. തുടരെത്തുടരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടും ചിന്തയെ കൈവിടാന്‍ സി.പി.എം ഒരുക്കമല്ല. പി.കെ ശ്രീമതിയും ജോണ്‍ ബ്രിട്ടാസും കെ.കെ ശൈലജയും എന്തിന് സിനിമാ സംവിധായിക വിധുവിന്‍സന്റ് വരെ ചിന്തയെ ന്യായീകരിച്ചു രംഗത്തുവന്നു. കളവെന്തന്നറിയാത്ത നിസ്വാര്‍ഥ സേവികയായ പാവം പൈതലിനോട് കനിവറ്റ കപടലോകം നടത്തുന്ന കൊടും പ്രചാരണം തിരിച്ചറിയണമെന്നാണ് ഇവര്‍ പറയുന്നത്.


എസ്.എഫ്.ഐയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ഇപ്പോള്‍ ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ സെക്രട്ടേറിയറ്റ് അംഗവുമായ ചിന്ത എന്നും വാര്‍ത്തകളില്‍ ഉണ്ട്. ചിന്ത നടത്തിയ പ്രസംഗങ്ങള്‍ ട്രോളുകാര്‍ക്ക് ചാകരയാണ്. സെല്‍ഫിയെ സ്വാര്‍ഥതയുടെ പ്രതീകമായി കണ്ട ചിന്ത പിന്നെ സെല്‍ഫിക്ക് പോസ് ചെയ്യുമ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് അത് വിട്ടേക്കാനാകുമോ. ജിമിക്കിക്കമ്മല്‍ പാട്ട് ഹിറ്റ് ആയ കാലത്ത് അതിന്റെയും പ്രത്യയശാസ്ത്രം പരതിയ ആളാണ് ചിന്ത. പഠിക്കുന്ന കാലത്തേ നല്ല പ്രസംഗകയായിരുന്ന ചിന്തയെ കുട്ടികളുടെ പ്രധാനമന്ത്രിയായി മൂന്നു തവണ തെരഞ്ഞെടുത്തിട്ടുണ്ട്. കേരള സര്‍വകലാശാല യൂനിയന്‍ ചെയര്‍പേഴ്‌സണായ ചിന്ത ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ വേദികളില്‍ ആകര്‍ഷക കേന്ദ്രമാണെന്നത് തന്നെയാണ് യുവജന കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് അവരെ എത്തിച്ചത്.


വിവാദങ്ങള്‍ക്ക് പഞ്ഞമുണ്ടായിട്ടല്ല. ഒരു ക്രിസ്ത്യന്‍ വിവാഹ സൈറ്റില്‍ പരസ്യം വന്നതു മുതല്‍ വിവാദങ്ങളുണ്ട്. ലത്തീന്‍ കത്തോലിക്ക എന്ന് ജാതി പറഞ്ഞ പരസ്യം താന്‍ കൊടുത്തതല്ലെന്ന് വിശദീകരണമുണ്ടായി. യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം വര്‍ധിപ്പിക്കാനോ കുടിശ്ശിക നല്‍കാനോ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കുടിശ്ശിക കിട്ടിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്നും ചിന്ത പറഞ്ഞത് വിശ്വസിച്ച പാര്‍ട്ടി പ്രചാരകര്‍ പിന്നീട് സത്യം പുറത്തായപ്പോള്‍ ചൂളിപ്പോയി. ചിന്തക്ക് ശമ്പള കുടിശ്ശിക അനുവദിച്ച ഉത്തരവില്‍ ചിന്തയുടെ അപേക്ഷ പ്രകാരം എന്ന് പ്രത്യേകം പരാമര്‍ശിച്ചതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്റെ ശ്രദ്ധയുണ്ടായി. കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് ചിന്ത ഒപ്പിട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിന്റെ കോപ്പി തന്നെ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.


2016 ഒക്‌ടോബറിലാണ് യുവജന കമ്മിഷന്‍ അധ്യക്ഷയായി ചിന്തയെ നിയമിക്കുന്നത്. 2017 ജനുവരി മുതല്‍ അര ലക്ഷം രൂപ ശമ്പളമായി നല്‍കി. 2018ല്‍ ഇത് ഒരു ലക്ഷമായി വര്‍ധിപ്പിച്ചു. ഇതിനു പുറമെയാണ് യാത്രക്കും താമസത്തിനും മറ്റുമുള്ള അലവന്‍സുകള്‍. കുടിശ്ശികക്ക് താന്‍ ആവശ്യപ്പെട്ടില്ല എന്ന വാദം തെറ്റാണെന്ന തെളിഞ്ഞിട്ടും ചിന്ത കുലുങ്ങിയിട്ടില്ല. ഗവേഷണ പ്രബന്ധത്തിലെ തെറ്റ് ചൂണ്ടിക്കാട്ടുകയും കോപ്പിയടിയാണെന്ന് ആരോപിക്കുകയും ചെയ്തപ്പോള്‍ തെറ്റിനെ വെറും നോട്ടപ്പിശകാണെന്ന് തെറ്റു ചൂണ്ടിക്കാട്ടിയതിന് നന്ദി പ്രകാശിപ്പിക്കുകയുമായിരുന്നു ചിന്ത.
മലയാളത്തിലെ ഏറ്റവും പ്രശസ്തമായ കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ വാഴക്കുലയെ വൈലോപ്പിള്ളിക്ക് ചാര്‍ത്തിക്കൊടുത്തതിനെ മനുഷ്യസംബന്ധമായ നോട്ടപ്പിശക് എന്ന് നിസ്സാരമാക്കാന്‍ ശ്രമിച്ചു. വാഴക്കുല ചങ്ങമ്പുഴയുടേതാണെന്ന് ചിന്തക്ക് അറിയാത്തതല്ല, വാഴക്കുല വൈലോപ്പള്ളിയുടേതെന്ന രീതിയില്‍ ഒരിടത്ത് വന്ന തെറ്റ് കോപ്പിയടിച്ചപ്പോള്‍ പെട്ടുപോയത് എന്ന വാദവും ഉയര്‍ന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയാതിപ്രസരം ആണ് ഇത്തരം ഗവേഷണ പ്രബന്ധ അബദ്ധങ്ങള്‍ക്ക് കാരണമെന്ന വിലയിരുത്തലിലേക്ക് പോകുന്നത്. കേരള സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലറാണ് ചിന്തയുടെ ഗൈഡ് എന്നത് കൂടുതല്‍ ചിന്തക്ക് വിധേയമാക്കേണ്ടതുണ്ട്.


രണ്ടു വര്‍ഷമായി താമസിക്കുന്നത് കൊല്ലം തങ്കശ്ശേരിയിലെ നക്ഷത്ര റിസോര്‍ട്ടിലാണെന്ന വാര്‍ത്ത വീണ്ടും ചിന്താകുഴപ്പത്തിലാക്കി. കൊല്ലത്തെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് അമ്മയുടെ ചികിത്സാര്‍ഥം റിസോര്‍ട്ടിലേക്ക് മാറിയതെന്ന് വിശദീകരിച്ചിട്ടുണ്ട്.
ചിന്തയെ ചുറ്റിയുള്ള വാര്‍ത്തകളെയും പ്രതികരണങ്ങളെയും നേരിടാന്‍ ചിന്തയെന്ന പൊതുപ്രവര്‍ത്തകയ്ക്ക് നേരെയുള്ള സദാചാര പൊലിസിങ് എന്ന ആരോപണം ചിലരെങ്കിലും പുറത്തെടുത്തിട്ടുണ്ട്. ഗവേഷണ ബിരുദക്കാര്യത്തില്‍ ശാരദക്കുട്ടി പറഞ്ഞതാണ് ശ്രദ്ധേയം- 'റദ്ദാക്കേണ്ടത് ഗൈഡിനെയാണ്. പ്രബന്ധം ഒന്ന് വായിച്ചുനോക്കാന്‍ പോലും പാങ്ങില്ലാത്തവര്‍ ഈ പണിക്ക് കൊള്ളൂല'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago