നിയമങ്ങള്‍ പിന്‍വലിക്കാതെ കര്‍ഷകസമരം അവസാനിപ്പിക്കില്ല: രാകേഷ് ടികായത്
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും പ്രക്ഷോഭരംഗത്തുനിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുംവരെ സമരം തുടരുമെന്ന് പ്രക്ഷോഭനേതാവും ഭാരതീയ കിസാന്‍ യൂനിയന്‍ (ബി.കെ.യു) അധ്യക്ഷനുമായ രാകേഷ് ടികായത് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തിവരുന്ന സമരം അഞ്ചാം മാസത്തിലേക്ക് കടക്കവെയാണ് ടികായത്തിന്റെ പ്രസ്താവന. സമരം കൊവിഡ് വ്യാപനത്തിനിടയാക്കുന്നു എന്ന ആരോപണങ്ങള്‍ അദ്ദേഹം തള്ളി. ഈ സമരപ്പന്തലാണ് തങ്ങളുടെ വീട്. കഴിഞ്ഞ അഞ്ചുമാസമായി തങ്ങള്‍ ഇവിടെയുണ്ട്. സമരത്തില്‍ പങ്കാളികളായ 45 വയസിനു മുകളിലുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. അതിനാല്‍ കൊവിഡ് വ്യാപനത്തിന്റെ പേരില്‍ വീടുകളിലേക്കു മടങ്ങില്ല.
ഇവിടെ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. പരസ്പരം സ്പര്‍ശിക്കുകപോലും ചെയ്യാറില്ല. നിയമം പിന്‍വലിക്കലാണ് സമരത്തിന്റെ ലക്ഷ്യം. അതുവരെ സമരം തുടരുമെന്നും ടികായത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."