HOME
DETAILS
MAL
ആശുപത്രികള്‍ കാത്തിരിക്കെ ഓക്സിജനുമായി പുറപ്പെട്ട ടാങ്കര്‍ വഴിയില്‍ കാണാതായി
backup
April 23 2021 | 10:04 AM
ചണ്ഡീഗഡ്: കൊവിഡ് ചികിത്സയ്ക്ക് വേണ്ട ഓക്സിജന്‍ ക്ഷാമം രൂക്ഷമാവുന്നതിനിടെ, അസാധാരണ സംഭവങ്ങളും. ഹരിയാനയില്‍ ആശുപത്രിയിയിലേക്ക് ഓക്സിജനുമായി പുറപ്പെട്ട ടാങ്കര്‍ ലോറി വഴിയില്‍ കാണാതായി. പാനിപ്പത്തില്‍ നിന്ന്് സിര്‍സയിലേക്ക് പുറപ്പെട്ട ഓക്സിജന്‍ ടാങ്കറാണ് യാത്രാമധ്യേ കാണാതായത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ചയാണ് സംഭവം. ഇതുവരെ ലോറി കണ്ടെത്താനായിട്ടില്ല. പാനിപ്പത്ത് പ്ലാന്റില്‍ നിന്ന്്് ദ്രവീകൃത ഓക്സിജന്‍ നിറച്ച ടാങ്കറാണ് കാണാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."