HOME
DETAILS

ഫീസ് ആനുകൂല്യ വിതരണം വിദ്യാർഥികൾക്ക് വിനയായി ഇ-ഗ്രാന്റ്‌സിലെ പുതിയ പരിഷ്‌കാരങ്ങൾ

  
backup
April 10 2022 | 06:04 AM

9563-1532


നിലമ്പൂർ
ഇ- ഗ്രാന്റ്‌സിലെ പരിഷ്‌ക്കാരം മൂലം ഹയർ സെക്കൻഡറി, കോളജുകളിൽ ഉൾപ്പെടെ വിദ്യാർഥികൾക്കുള്ള ഫീസ് ആനുകൂല്യ വിതരണം ഇത്തവണ വിദ്യാർഥികൾക്കും സ്ഥാപന മേധാവികൾക്കും തിരിച്ചടിയാവും. 2020 വരെ ട്യൂഷൻ ഫീസ്, സ്‌പെഷൽ ഫീസ്, പരീക്ഷാ ഫീസ് എന്നിവ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കും പട്ടിക ജാതി, പട്ടിക വർഗ, മറ്റു അർഹരായ വിദ്യാർഥികൾക്കുള്ള സ്‌റ്റൈപ്പന്റ്, ലംപ്‌സം ഗ്രാന്റ് എന്നിവ വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്കുമാണ് ഇ-ഗ്രാന്റ്‌സ് മുഖേന സംസ്ഥാന സർക്കാർ നൽകിവന്നിരുന്നത്.
എന്നാൽ 2021 അധ്യായന വർഷം മുതൽ മുഴുവൻ ഫീസും കുട്ടികളുടെ അക്കൗണ്ടുകളിലേക്കാണ് നൽകുക. കുട്ടികൾ ഇത് ബാങ്കിൽ നിന്നും എടുത്ത് ട്യൂഷൻ ഫീസ്, സ്‌പെഷൽ ഫീസ്, പരീക്ഷാ ഫീസ് എന്നിവ അതാത് സ്ഥാപനങ്ങളിൽ കൊണ്ട് ചെന്ന് അടക്കണം. മാത്രമല്ല നേരത്തെ ഈ തുകകൾ എല്ലാം നൽകിയിരുന്നത് സംസ്ഥാന സർക്കാർ ആണെന്നിരിക്കേ ഈ അധ്യായന വർഷം മുതൽ തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാറുമാണ് വിദ്യാർഥികൾക്ക് നൽകുന്നത്.


1050 രൂപ വാർഷിക ഫീസ് വരുന്ന ഒരു കോളജ് ബിരുദ വിദ്യാർഥിക്ക് കേന്ദ്രത്തിൽ നിന്നുള്ള വിഹിതം 630 രൂപ നാഷണൽ പോർട്ടൽ വഴി വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് കേന്ദ്ര സർക്കാർ നൽകണം. സംസ്ഥാന വിഹിതമായ 420 രൂപ കേരള സർക്കാറും വിദ്യാർഥികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കണം. എന്നാൽ സംസ്ഥാന സർക്കാർ വിഹിതം വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് മാർച്ച് പകുതിയോടെ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കേന്ദ്ര വിഹിതം കുട്ടികൾക്ക് ലഭിച്ചിട്ടില്ല. ഇതുമൂലം മാർച്ചിൽ അടക്കേണ്ടിയിരുന്ന ട്യൂഷൻ ഫീസ് ഉൾപ്പെടെ ഫീസുകളൊന്നും ഒന്നാം വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ സ്ഥാപനങ്ങളിൽ ഒടുക്കിയിട്ടില്ല. നിലവിൽ ലഭിച്ചിരുന്ന സംവിധാനമായിരുന്നുവെങ്കിൽ വിദ്യാർഥികൾക്കും സ്ഥാപന മേധാവികൾക്കും തലവേദന സൃഷ്ടിച്ചിരുന്നില്ല. ലഭിക്കുന്ന തുകയിൽ ട്യൂഷൻ ഫീസ് നേരെ ട്രഷറികളിലും സ്‌പെഷൽ ഫീസ് ട്രഷറിൽ തന്നെയുള്ള പി.ഡി അകൗണ്ടിലേക്കും പരീക്ഷാ ഫീസുകൾ യൂനിവേഴ്‌സിറ്റി അക്കൗണ്ടിലേക്കുമാണ് സ്ഥാപന മേധാവികൾ ചലാൻ വഴി അടക്കുക. എന്നാൽ ഇനി മുതൽ വിദ്യാർഥികൾക്ക് എന്നാണോ ആനുകൂല്യം ലഭിക്കുക അതുവരെ ചലാനുകൾ അടക്കാൻ സാധിക്കില്ല.


മാത്രമല്ല, ഒരു സ്ഥാപനത്തിൽ ചേർന്ന വിദ്യാർഥി മാസങ്ങൾ കഴിഞ്ഞ് മറ്റൊരു സ്ഥാപനത്തിലേക്ക് മാറുമ്പോൾ ട്യൂഷൻ ഫിസ്, സ്‌പെഷൽ ഫീസ് എന്നിവ സ്ഥാപനത്തിൽ അടക്കണം. എന്നാൽ പരീക്ഷാ ഫീസ് വിദ്യാർഥി തിരിച്ചടക്കാതെ സ്വന്തമാക്കുകയും ചെയ്യും. ഇത് സർക്കാറിന് വൻ സാമ്പത്തിക നഷ്ടമാവും വരുത്തിവയ്ക്കുക. പുതിയ പരിഷ്‌ക്കാരം സംബന്ധിച്ച് സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ വിദ്യാർഥികൾക്കോ വേണ്ടത്ര പരിശീലനവും ബോധവൽക്കരണവും നൽകിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago