എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നാലാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണം; സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയുടെ അന്ത്യശാസനം
- 5 ലക്ഷം രൂപ വീതമാണ് നല്കാന് വിധിച്ചിരുന്നത്
ന്യുഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയുടെ അന്ത്യശാസനം. നാലാഴ്ചക്കകം നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചു.
ദുരിത ബാധിതരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കോടതിയുടെ ഇടപെടലിലൂടെ നഷ്ടപരിഹാരം ലഭിക്കുന്നത്. 2010ല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും തുടര്‍ന്ന് 2017ല്‍ സുപ്രിംകോടതിയും ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് വിധിച്ചിരുന്നു.
എന്നാല്‍ അര്‍ഹരായ എല്ലാ ദുരിതബാധിതര്‍ക്കും മുഴുവന്‍ നഷ്ടപരിഹാരത്തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മ കോടതിയലക്ഷ്യ ഹര്‍ജി നല്കി.
ഇതിലാണ് നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."