കേരളത്തില്‍ സ്ഥിതി ഗൗരവതരം; വാക്‌സീന്‍ ഡോസ് രണ്ട് ദിവസത്തിനകം തീരും: 50 ലക്ഷം വാക്‌സീന്‍ ഡോസ് വേഗം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തുള്ള വാക്‌സീന്‍ ഡോസ് രണ്ട് ദിവസത്തില്‍ തീരുമെന്നും 50 ലക്ഷം വാക്‌സീന്‍ ഡോസ് എത്രയും വേഗം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സ്ഥിതി ഗൗരവതരമാണ്. നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സീന്‍ ലഭ്യമാക്കി ദേശീയ തലത്തില്‍ പ്രതിരോധം വികസിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 400 രൂപയ്ക്ക് വാക്‌സീന്‍ വാങ്ങാന്‍ 1300 കോടി രൂപ ചെലവാകും. ഇത് അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കും. ഇപ്പോള്‍ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കി ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാനത്തിന് വലിയ തോതില്‍ പണം ചെലവാക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലായിടത്തും തിരക്കില്ലാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥല വിസ്തൃതിയുടെ പകുതി പേരെ മാത്രമേ ഒരു സമയം സ്ഥാപനങ്ങള്‍ക്ക് അകത്ത് പ്രവേശിപ്പിക്കാവൂ. സ്ഥാപനങ്ങളില്‍ കടക്കുന്നവര്‍ ശരീര ഊഷ്മാവ് പരിശോധിക്കണം, കൈകള്‍ അണുവിമുക്തമാക്കണം. കടകളില്‍ എത്തുന്നവരുടെ പേരും മറ്റ് വിവരങ്ങളും എഴുതി സൂക്ഷിക്കണം. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഇക്കാര്യം ഉറപ്പാക്കും. കൊവിഡ് പോസിറ്റീവായ വിവരം മറച്ചുവെച്ച് സമൂഹത്തില്‍ ഇടപെടല്‍ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തും. എറണാകുളം ജില്ലയില്‍ പ്രതിരോധത്തിന് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു.
ഇതിനോടകം 55.09 ലക്ഷം പേര്‍ക്ക് ആദ്യ ഡോസും 8.3 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 1.13 കോടി പേര്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരാണ് സംസ്ഥാനത്ത്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുത്. പ്രധാന ജങ്ഷനിലും തിരക്കേറിയ സ്ഥലങ്ങളിലും പൊലീസ് അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."