നാളെയും മറ്റന്നാളും വീടുകളില്‍ അടങ്ങിയിരിക്കുക; വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും നിര്‍ബന്ധം
തിരുവനന്തപുരം: നാളെയും മറ്റന്നാളും ആളുകള്‍ വീട്ടില്‍ തന്നെ അടങ്ങി നില്‍ക്കണമെന്ന് മുഖ്യമന്ത്രി. ഈ ദിവസങ്ങള്‍ കുടുംബത്തിനായി മാറ്റിവെക്കണം. അനാവശ്യ യാത്രകളും പരിപാടികളും അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. അടഞ്ഞ സ്ഥലങ്ങളില്‍ 75 പേര്‍ക്കും തുറസായ ഇടങ്ങളില്‍ 150 പേര്‍ക്കുമാണ് പരമാവധി പ്രവേശനം. ഇത് ഉയര്‍ന്ന സംഖ്യയാണ്. കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. മരണാനന്തര ചടങ്ങില്‍ 50 പേര്‍ക്കേ പങ്കെടുക്കാവൂ. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം. ദീര്‍ഘദൂര യാത്ര ഒഴിവാക്കണം.
അവശ്യ യാത്രകള്‍ക്ക് പോകുന്നവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. ഇതിന് മാതൃകയൊന്നും ഇല്ല. ട്രെയിന്‍, വിമാന സര്‍വിസുകള്‍ സാധാരണ നിലയിലുണ്ടാവും. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നാളെയും മറ്റന്നാളും ഹോം ഡെലിവറി നടത്താം. ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങുന്നവര്‍ സത്യപ്രസ്താവന കയ്യില്‍ കരുതണം.
പാല്‍, പത്രം, ജലവിതരണം, വൈദ്യുതി, മാധ്യമം തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വീടുകളില്‍ മത്സ്യമെത്തിച്ച് വില്‍ക്കാം. വില്‍പ്പനക്കാര്‍ മാസ്‌ക് ധരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."