മുന്‍ വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് അന്തരിച്ചു
കണ്ണൂര്‍: മുന്‍ വനിതാ കമ്മീഷന് അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.സി ജോസഫൈന്( 74) അന്തരിച്ചു. കണ്ണൂരിലെ സി.പി.എം പാര്‍ട്ടി സമ്മേളനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍, വിശാല കൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ പദവികള്‍ വഹിച്ചു. അങ്കമാലി നഗരസഭാ മുന്‍ കൗണ്‍സിലറായിരുന്നു. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് പരാജയപ്പെട്ടു.
1989 ല്‍ ഇടുക്കിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു. 2011ല്‍ കൊച്ചി നിയമഭാ മണ്ഡലത്തിലും മത്സരിച്ചു.2016 ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ജോസഫൈന്റെ നിര്യാണത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് അനുശോചിച്ചു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്.
1948 ല്‍ മുരിക്കുംപാടം മാപ്പിളശേരി ചവര - മഗ്ദലേന ദമ്പതികളുടെ മകളായിട്ടാണ് ജോസഫൈന് ജനിച്ചത്. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭര്‍ത്താവ്. മകന്: മനു പി മത്തായി. മരുമകള്‍: ജ്യോത്സന. പേരക്കുട്ടികള്‍: മാനവ് വ്യാസ്, കണ്ണകി വ്യാസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."