ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് മാറ്റമില്ല; വ്യക്തതയില്ലാതെ ദീര്‍ഘദൂര ബസ് സര്‍വിസ്; സ്വകാര്യ ബസ് ഉടമകളും ആശയക്കുഴപ്പത്തില്‍; കെ.എസ്.ആര്‍.ടിസിയും പകുതി മാത്രം
കൊച്ചി: ശനിയും ഞായറും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അത്യാവശ്യ കാര്യത്തിന് പുറത്തിറങ്ങുന്ന യാത്രക്കാര്‍ ദുരിതത്തില്‍പെടും. അതിനിടെ, സര്‍വിസ് നടത്തണോ എന്നകാര്യത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ ആശയക്കുഴപ്പത്തിലുമായി. ഇക്കാര്യത്തില്‍ രാത്രി വൈകിയും ധാരണയിലെത്തിയിട്ടില്ല. ഇതോടെ, അത്യാവശ്യ യാത്രക്ക് ഇറങ്ങുന്നവര്‍ പെരുവഴിയിലാകുമെന്നുറപ്പായി.
ദീര്‍ഘദൂര ബസ് സര്‍വിസുകള്‍ക്ക് അനുമതി നല്‍കുമെന്ന് വിവിധ ജില്ലാ കലക്ടര്‍മാര്‍ ഇറക്കിയ വിശദീകരണ ഉത്തരവില്‍ പറയുന്നു. എന്നാല്‍, 'ദീര്‍ഘദൂര സര്‍വിസ് ' എന്നത് എന്താണെന്ന് വ്യക്തമാക്കിയിട്ടുമില്ല.
ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഹയര്‍ സെക്കന്‍ഡറി പരീക്ഷയുള്‍പ്പെടെയുള്ളവ മാറ്റിയിട്ടില്ല. പരീക്ഷ മുന്‍ നിശ്ചയപ്രകരം നടക്കുമെന്നും പരീക്ഷക്കായി എത്താന്‍ വിദ്യാര്‍ഥികള്‍ക്കും ഒപ്പം വരാന്‍ രക്ഷിതാക്കള്‍ക്കും അനുമതി നല്‍കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടണ്ട്. എന്നാല്‍, സ്വന്തമായി വാഹനമില്ലാത്ത രക്ഷിതാക്കളും വിദ്യാര്‍ഥികളും എങ്ങനെ എത്തുമെന്നും പറയുന്നില്ല.
സംസ്ഥാനത്ത് രണ്ട് ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വിസിനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ എന്ത് യാത്രാ മാര്‍ഗം സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടില്ല.
ഇതിന് പുറമേ, മുന്‍ നിശ്ചയിച്ച വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും അനുമതിയുണ്ടണ്ട്. ഇത്തരം ചടങ്ങുകള്‍ക്ക് എത്തുന്നതിനായി അത്യാവശ്യ യാത്രക്കിറങ്ങുന്നവരും ദുരിതത്തില്‍പെടും.
ബസ് സര്‍വിസ് നിര്‍ത്തിവയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്നും അതിനാല്‍, അത്യാവശ്യ സര്‍വിസുകള്‍ ഉണ്ടണ്ടാകുമെന്നും ബസുടമാ സംഘവും അറിയിക്കുന്നു. അതേസമയം, പൊതുവേ അവധിയായതിനാല്‍ യാത്രക്കാര്‍ കുറവായിരിക്കും. അതിനാല്‍, വളരെ കുറഞ്ഞ സര്‍വിസുകള്‍ മാത്രമേ ഉണ്ടണ്ടാവുകയുള്ളൂ എന്നും അവര്‍ വ്യക്തമാക്കുന്നു. മറ്റ് ടാക്‌സി സര്‍വിസുകളും വളരെ പരിമിതമായ തോതില്‍ നടക്കാനിടയുണ്ടെണ്ടന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."