HOME
DETAILS
MAL
എന്തെളുപ്പം ഓണ്‍ലൈന്‍ വാക്സിന് രജിസ്ട്രേഷന്
backup
April 24 2021 | 00:04 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കിയിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റുള്ള കംപ്യൂട്ടര്‍ എന്നിവ വഴി വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താനാവും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സന്നദ്ധ സംഘടനകള്‍ വഴിയോ രജിസ്ട്രേഷന് നടത്തുകയുമാവാം.
ഓണ്‍ലൈനില്‍ രജിസ്ട്രേഷന് ഇങ്ങനെ
1. ആദ്യമായി tthps:www.cowin.gov.in എന്ന വെബ്സൈറ്റില്‍ പോകുക. ഹോം പേജിന് മുകളിലായി കാണുന്ന രജിസ്റ്റര്സൈന് ഇന്‍ യുവര്‍സെല്‍ഫ് എന്ന അടയാളത്തില്‍ ക്ലിക്ക് ചെയ്യുക.
2. അപ്പോള്‍ തുറക്കുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാലുപേരെ രജിസ്റ്റര്‍ ചെയ്യാനാവും. ഓരോ ഗുണഭോക്താവിന്റേയും ഐ.ഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണമെന്നുമാത്രം. മൊബൈല്‍ നമ്പര്‍ നല്കി ഏല േഛഠജ ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മള് നല്കിയ മൊബൈലില്‍ ഒരു ഒ.ടി.പി നമ്പര്‍ എസ്.എം.എസ് ആയി വരും. ആ നമ്പര്‍ അവിടെ നല്കി വെരിഫൈ എന്നതില്‍ ക്ലിക്ക് ചെയ്യുക.
3. ഫോട്ടോ ഐ.ഡി പ്രൂഫ് കോളത്തില്‍ ആധാറോ മറ്റ് അംഗീകൃത ഫോട്ടോ ഐ.ഡി കാര്‍ഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐ.ഡിയുടെ നമ്പരും അതിലുള്ള പേരും പുരുഷനാണോ സ്ത്രീയാണോ മറ്റുവിഭാഗമാണോ എന്നും ജനിച്ച വര്‍ഷവും നല്‍കുക. അതിനുശേഷം രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
4. ഇതോടെ ആ ആളുടെ പേര് രജിസ്റ്റര്‍ ആയിക്കഴിഞ്ഞു. ഇതുപോലെ ആഡ് മോര് എന്നതില്‍ ക്ലീക്ക് ചെയ്ത് മറ്റ് മൂന്നുപേരെ കൂടി രജിസ്റ്റര്‍ ചെയ്യാം.
5. ഇനിവേണ്ടത് വാക്സിന് എടുക്കാനുള്ള അപ്പോയ്മെന്റാണ്. അതിന് രജിസ്റ്റര്‍ ചെയ്ത പേരിന് തൊട്ടുതാഴെയുള്ള ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറന്നുവരുന്ന പേജില്‍ താമസ സ്ഥലത്തെ പിന്‍കോഡ് നല്‍കുക. അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ജില്ല തെരയാവുന്നതാണ്.
6. ഓരോ തീയതിയിലും വാക്സിന് കേന്ദ്രങ്ങളിലെ ഒഴിവ് കാണാന്‍ സാധിക്കും. താല്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നല്കി കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ കണ്‍ഫേം ചെയ്ത സന്ദേശം ആ പേജിലും എസ്.എം.എസ് ആയി ഫോണിലും വരും. അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.
7. എന്തെങ്കിലും കാരണത്താല്‍ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മൊബൈല്‍ നമ്പരും ഒ.ടി.പി നമ്പരും നല്കി കൊവിന്‍ സൈറ്റില്‍ ബുക്ക് ചെയ്യാവുന്നതാണ്.
8. വാക്സിനേഷന് നടക്കുന്നതുവരെ രജിസ്ട്രേഷന്റെയും അപ്പോയ്മെന്റിന്റേയും രേഖകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയും.
9. വാക്സിനെടുക്കാനായി വാക്സിനേഷന് കേന്ദ്രത്തില്‍ പോകുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത പ്രിന്റൗട്ടോ എസ്.എം.എസോ കാണിക്കണം. രജിസ്റ്റര്‍ ചെയ്യുന്നതിനുപയോഗിച്ച ഫോട്ടോ ഐ.ഡി കൈയില്‍ കരുതേണ്ടതാണ്.
10. രണ്ടാം ഡോസ് ബുക്ക് ചെയ്യാനും കൊവിന്‍ സൈറ്റില്‍ കയറി മൊബൈല്‍ നമ്പരും ഒ.ടി.പിയും നല്കി ഓപ്പണ്‍ ചെയ്യുക. ആദ്യ ഡോസ് എടുത്തിട്ടുണ്ടെങ്കില്‍ ഭാഗീകമായി എടുത്തതായി കാണിക്കും. ഡോസ് 2 എന്ന ബട്ടണുനേരെയുള്ള ഷെഡ്യൂള്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് കേന്ദ്രവും തീയതിയും സമയവും തെരഞ്ഞെടുത്ത് മുന്‍പ് ചെയ്തതുപോലെ ബുക്ക് ചെയ്താല്‍ മതി.
11. എന്തെങ്കിലും സംശയമുള്ളവര്‍ക്ക് ദിശ 1056ല്‍ വിളിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."