HOME
DETAILS
MAL
വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍: ഹരജി 27ലേക്ക് മാറ്റി
backup
April 24 2021 | 00:04 AM
കൊച്ചി: കൊവിഡ് രണ്ടണ്ടാം തരംഗ വ്യാപനത്തെ തുടര്‍ന്നു വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹരജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി 27 ലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ഹരജി പരിഗണിക്കുന്നതു മാറ്റിവച്ചത്. ഈ മാസം 26ന് കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ടെണ്ടന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വോട്ടെണ്ണല്‍ ദിവസം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
ഈ സാഹചര്യത്തില്‍ ഹരജികള്‍ മാറ്റവയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ 27 ലേക്ക് കോടതി മാറ്റിവച്ചത്. കോട്ടയം ശാസ്ത്രിനഗര്‍ സ്വദേശി എ.കെ ശ്രീകുമാര്‍, കൊല്ലം സ്വദേശി അഡ്വ.വിനോദ് മാത്യു,കൊല്ലം മരുത്തടി സ്വദേശി ഡോ.എസ്. ഗണപതി എന്നിവരാണ് വോട്ടെണ്ണല്‍ ദിനത്തില്‍ ആള്‍ക്കൂട്ടം തടയണമെന്നാവശ്യപ്പെട്ട് ഹരജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ തലേദിവസമായ മെയ് ഒന്നിന് രാത്രി മുതല്‍ രണ്ടിന് രാത്രി വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക, കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ അകത്തും പരിസരത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയല്ലാതെ അനുവദിക്കരുത്, കൂട്ടംകൂടിയുള്ള വിജയാഹ്ലാദ പ്രകടനങ്ങള്‍ നിരോധിക്കുക, വോട്ടെണ്ണല്‍ കേന്ദ്രത്തിനുമുന്നില്‍ നാലുപേരിലധികം കൂടിനില്‍ക്കുന്നത് പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിലെ വകുപ്പുകള്‍ പ്രകാരം നിരോധിക്കുകയും ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."