HOME
DETAILS

ഈ റമദാനിലും ആയിശയുടെ ബിരിയാണിക്ക് മൂന്നു ദിര്‍ഹം മാത്രം; കേള്‍ക്കണം, ആയിരങ്ങള്‍ക്ക് ആശ്വാസമാകുന്ന പ്രചോദനത്തിന്റെ കഥ

  
backup
April 10 2022 | 13:04 PM

ayeshas-biryani-costs-only-three-dirhams-this-ramadan

ദുബൈ: ഈ റമദാനിലും ആയിശയുടെ ബിരിയാണി പാവങ്ങള്‍ക്ക് ആശ്വാസമാണ്. കഴിഞ്ഞ മൂന്നാണ്ടുകളായി അജ്മാനിലെ തൊഴിലാളികളുടെ അന്നദാതാവാണ് ആയിശ ഖാന്‍. ജന്മം കൊണ്ട് ഹൈദരാബാദുകാരിയാണെങ്കിലും മലയാളികളായ ആയിരങ്ങളും മറ്റു ദേശക്കാരും തന്റെ ബിരിയാണി ബെയ്ച്ച് പശിയടക്കുന്നതു കാണുമ്പോള്‍ ആയിശയുടെ മനസും കണ്ണും തിളങ്ങും. ധര്‍മത്തിന്റെയും സ്നേഹത്തിന്റെയും സ്ഫുരണങ്ങള്‍ മിന്നുന്ന പുണ്യങ്ങളുടെ പൂക്കാലത്ത് തനിക്ക് ഇതിലേറെ ചെയ്യണമായിരുന്നുവെന്നാണവരുടെ ആഗ്രഹം.

ഇത് കംപ്യൂട്ടര്‍ എന്‍ജിനീയറായ ആയിശാഖാന്‍. കഴിവും വൈഭവവും സഹജീവികള്‍ക്ക് കൂടി ഉപകാരപ്പെടണമെന്നാഗ്രഹിച്ച് പുതിയ വഴി ആലോചിച്ചിറങ്ങിയ 46കാരി. കയ്യില്‍ കാശില്ലാത്തതിനാല്‍ ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന ചിന്തയില്‍ നിന്നാണ് ആയിശാഖാന്‍ തന്റെ ഫുഡ് എ.ടി.എം സംരംഭം ആരംഭിച്ചത്. പുറത്ത് 10മുതല്‍ 15 ദിര്‍ഹം വരെ ഈടാക്കി വില്‍ക്കുന്ന ബിരിയാണി കേവലം മൂന്നു ദിര്‍ഹത്തിന് ഈ ഹൈദരാബാദുകാരി നല്‍കാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷം പിന്നിടുന്നു.


2019 മാര്‍ച്ചില്‍ അജ്മാന്‍ യൂനിവേഴ്സിറ്റിക്കടുത്ത് ആരംഭിച്ച ഫുഡ്-എ.ടി.എം ജൈത്രയാത്ര തുടരുകയാണ്. ആയിഷയുടെ പായ്ക്ക് ചെയ്ത ഭക്ഷണത്തില്‍ ഒരു പായ്ക്ക് ബിരിയാണി, ഒരു കപ്പ് തൈര്, കുറച്ച് അച്ചാറുകള്‍, ഒരു ചെറിയ കപ്പ് ഡെസേര്‍ട്ട് എന്നിവ ഉള്‍പ്പെടും. എല്ലാം കേവലം മൂന്ന് ദിര്‍ഹത്തിന് മാത്രം. മൂന്നു നേരം ഇത്തരത്തില്‍ ഭക്ഷണം കിട്ടും. ഒരാള്‍ക്ക് ഒരു ദിവസം 9 ദിര്‍ഹം ചെലവാക്കിയാല്‍ ആ ദിനം സുഭിക്ഷം. ഭക്ഷണത്തിനായി ചെലവാക്കുന്നതില്‍ നിന്നും മിച്ചം വച്ച തുക നാട്ടിലേക്ക് അയക്കാം.

ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികള്‍ക്കാണ് ആയിശ അന്നദാതാവാകുന്നത്. തന്റെ സ്ഥാപനത്തിന്റെ നവീകരണം നടക്കുമ്പോള്‍ ഒരു മലയാളി വയോധികന്‍ കയറിവരികയും കമ്പനിയുടെ പ്രവര്‍ത്തനം മോശമായതിനാല്‍ താനടക്കം 750 ആളുകള്‍ക്ക് 15 മാസമായി ശമ്പളമില്ലെന്നും വാച്ച് വരെ വിറ്റിട്ടാണ് ഭക്ഷണം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണമില്ലാത്തതിനാല്‍ മകന്റെ പഠനം നിര്‍ത്തിയെന്നും അദ്ദേഹം ആയിഷയോട് പറഞ്ഞു.
ഇതായിരുന്നു ഫുഡ്. എ.ടി.എമ്മിന്റെ തുടക്കമെന്ന് മലയാളം നന്നായി സംസാരിക്കുന്ന ആയിഷാ ഖാന്‍ പറഞ്ഞു. ഐ.ടി എന്‍ജിനിയറായ ഇവര്‍ ഗള്‍ഫിലെത്തിയത് ലോഞ്ച് പ്രൊജക്ടിലേക്കാണ്. പിന്നീട് ഐ.ടി രംഗത്തേക്കും മുന്‍സിപ്പാലിറ്റിയിലേക്കും മാറി. എന്നാല്‍ പിന്നീട് തൊട്ടടുത്ത് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരുടെ കഷ്ടതകള്‍ കാണുകയും പുതിയ സംരംഭത്തിലേക്ക് വഴി മാറുകയുമായിരുന്നു.
ചെറുപ്പത്തിലേ പിതാവില്ലാത്തതിനാല്‍ ആയിഷയ്ക്ക് കുടുംബത്തെ ജോലി ചെയ്ത് പോറ്റേണ്ടിവന്നിരുന്നു. പത്തു വയസ്സുള്ള അനിയനും താനും പഠിച്ചതും ജീവിച്ചതും ഈ വരുമാനത്തില്‍ നിന്നായിരുന്നു.


എന്നെങ്കിലും പണമുണ്ടാകുമ്പോള്‍ ഇത്തരം സംരംഭം തുടങ്ങണമെന്ന് അന്നേ മനസിലുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഹോള്‍സെയിലായി സാധനങ്ങള്‍ വാങ്ങും. അതിനാല്‍ തന്നെ കുറഞ്ഞ വിലക്ക് ഭക്ഷണം നല്‍കാനാവും. പദ്ധതി തുടങ്ങിയപ്പോള്‍ അജ്മാന്‍ യൂണിവാഴ്‌സിറ്റിയിലായിരുന്നു പ്രവര്‍ത്തനം. പക്ഷേ ആദ്യം ആരും വന്നില്ല. അഞ്ചു ദിര്‍ഹമിന് രണ്ടു പേര്‍ ഭക്ഷണം കഴിക്കുന്ന അവിടെ പത്തു ദിര്‍ഹമിന് ഭക്ഷണം വാങ്ങാന്‍ ആളെത്തുമായിരുന്നില്ല. അങ്ങനെ വില കുറക്കുകയായിരുന്നു.
പിന്നീട് സംരംഭം വന്‍ വിജയമായി. ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ആയിരങ്ങള്‍ക്ക് അവള്‍ എല്ലാ ദിവസവും പാഴ്സലുകള്‍ എത്തിക്കുന്നു. നിരവധി തൊഴിലാളികളുളള സ്ഥാപനത്തില്‍ അവരൊപ്പം ആയിശയും കഠിനാധ്വാനം ചെയ്യുന്നു.
അജ്മാനിലെ ഞങ്ങളുടെ സ്ഥാപനത്തില്‍ 24 മണിക്കൂറും ഭക്ഷണവും വെള്ളവും ലഭ്യമാണ്. നിങ്ങള്‍ക്ക് പുലര്‍ച്ചെ രണ്ടോ മൂന്നോ മണിക്ക് ഞങ്ങളുടെ അടുത്തേക്ക് വരാം. എപ്പോഴും ഭക്ഷണവും വെള്ളവും ലഭിക്കും... ആയിഷ പറയുന്നു.

ഭക്ഷണ എ.ടി.എം കാര്‍ഡ്

ഒരു വ്യക്തി നല്‍കുന്ന പേയ്‌മെന്റിനെ ആശ്രയിച്ച്, ഒരു മാസം മുഴുവനുള്ള ഭക്ഷണത്തിന്റെ എണ്ണം ഫുഡ് കാര്‍ഡില്‍ ചേര്‍ക്കും. മാസാവസാനം എണ്ണം പൂജ്യത്തിലേക്ക് വരും. വീണ്ടും ഒന്നാം തീയതി കാര്‍ഡ് ലോഡു ചെയ്യും. കാര്‍ഡില്‍ ഒരു നമ്പറും വ്യക്തിയുടെ ഫോട്ടോയും ഒരു ക്യു.ആര്‍ കോഡും ഉണ്ട്. അത് ഭക്ഷണത്തിന്റെ എണ്ണത്തിന്റെ ബാലന്‍സിനായി സ്‌കാന്‍ ചെയ്യും.
ഒരു തൊഴിലാളിയെ സ്പോണ്‍സര്‍ ചെയ്യുന്ന വ്യക്തികളോ കമ്പനികളോ ഭക്ഷണത്തിന് മുന്‍കൂട്ടി പണം നല്‍കണം. അതനുസരിച്ച് ഭക്ഷണത്തിന്റെ കണക്കുകള്‍ കാര്‍ഡില്‍ ലോഡ് ചെയ്യും. കാര്‍ഡില്‍ ഉപഭോക്താവിന്റെ കമ്പനി ഐഡിയും ബന്ധപ്പെടാനുള്ള വിശദാംശങ്ങളുള്ള കമ്പനിയുടെ പേരും അടങ്ങിയിരിക്കും. നിരവധി കമ്പനികളിലെ തൊഴിലാളികളെ ഇത്തരത്തില്‍ ഫുഡ്.എ.ടി.എം ഉപഭോക്താക്കളാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

യു.എ ഇയില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാവപ്പെട്ട തൊഴിലാളികളുടെ വിശപ്പകറ്റാനുള്ള പദ്ധതിയെക്കുറിച്ചാണ് ആയിശ ഇപ്പോള്‍ ആലോചിക്കുന്നത്. നിരവധി അവാര്‍ഡുകളും പ്രചോദനങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്. 2021 ല്‍ എട്ടു മണിക്കൂര്‍ കൊണ്ട് അരലക്ഷത്തിലേറെ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത ഗിന്നസ് റെക്കോഡ് ഇവര്‍ നേടി.
ഈ റമദാനിലും ഒരുപാട് ഓര്‍ഡറുകളെത്തുന്നുവെന്ന് അവര്‍ പറഞ്ഞു. പഴങ്ങളും ഈത്തപ്പഴവും കുപ്പിവെള്ളവും ചേക്ലേറ്റടക്കമുള്ള ഭക്ഷണപ്പൊതികള്‍ റമദാനില്‍ വിതരണം ചെയ്യുകയാണ്. ഇത് പങ്കുവെക്കലിന്റെ മാസമാണ്. വിശപ്പിന്റെ വിലയറിയുന്ന മാസം. മൂന്നു ദിര്‍ഹം മാത്രം നല്‍കിയാല്‍ നോമ്പുതുറയുടെ വിഭവങ്ങള്‍ നിങ്ങളുടെ കൈയിലെത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago