HOME
DETAILS
MAL
മരുമകന്റെ ബിസിനസിനായി വായ്പയെടുത്തു, ജപ്തി നോട്ടിസിനു പിന്നാലെ ഗൃഹനാഥന് തൂങ്ങിമരിച്ചു
backup
February 13 2023 | 06:02 AM
പാലക്കാട്: വ്യവസായിയായ മധ്യവയസ്കനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കള്ളിക്കാട് കെ.എസ്.എം മന്‍സിലില്‍ അയ്യൂബ്(60) ആണ് മരിച്ചത്.
മരുമകന്റെ ബിസിനസ് ആവശ്യത്തിനായി അയ്യൂബ് സ്വകാര്യ ബാങ്കില്‍ നിന്നും വന്‍തുക വായ്പ എടുത്തിരുന്നു. മൂന്ന് വീടുകള്‍ പണയം വെച്ചിട്ടായിരുന്നു വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന്, ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് കിട്ടിയതിന് പിന്നാലെയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്.
1.38 കോടി രൂപയാണ് തിരിച്ചടയ്ക്കാന്‍ ഉണ്ടായിരുന്നത്. ഇതിനെത്തുടര്‍ന്ന് വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അയ്യൂബ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."