കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് : പ്രതി അച്ഛന്റെ സുഹൃത്തിനെ ഏറ്റുമുട്ടലില്‍ വധിച്ച് പൊലിസ്
ലക്നൗ: സുഹൃത്തിന്റെ മക്കളെ വീട്ടില്‍ കയറി കൊലപ്പെടുത്തിയയാളെ പൊലിസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ ബാര്‍ബറാണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പൊലിസ് ഏറ്റുമുട്ടലില്‍ വധിച്ചു.
കുട്ടികളുടെ അച്ഛനായ വിനോദിന്റെ സുഹൃത്തായിരുന്നു സാജിദ്. ബാബ കോളനിയിലാണ് കൊല്ലപ്പെട്ട കുട്ടികളുടെ വീട്. ഇവിടെ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്നയാളാണ് പ്രതി സാജിദ്.
ചൊവ്വാഴ്ച വൈകിട്ട് വിനോദിന്റെ വീട്ടിലെത്തിയ സാജിദ് വീട്ടുകാരോട് ചായ ചോദിച്ചു. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ ഇയാള്‍ ടെറസിലെത്തി വിനോദിന്റെ മക്കളെ കൊലപ്പെടുത്തുകയായിരുന്നു.
വിനോദിന്റെ മൂന്ന് മക്കളില്‍ ആയുഷ്(13), അഹാന്(7) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളേയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ്. അതേസമയം, സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലിസ് അറിയിച്ചു.
രക്ഷപ്പെടുന്നതിനിടെ പൊലിസിനെ ആക്രമിച്ച കൊലപാതകിയെ ഏറ്റുമുട്ടലില്‍ വെടിവച്ചു കൊന്നതായി പൊലിസ് പറഞ്ഞു. കുട്ടികളുടെ പിതാവുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ് പറയുന്നു. പ്രദേശത്ത് സമാധാനം നിലനിര്‍ത്തണമെന്ന് ബുദൗണ്‍ ജില്ലാ മജിസ്ട്രേറ്റ് മനോജ് കുമാര്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."