ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ആദ്യം ചർച്ച ചെയ്ത് പരിഹരിക്കേണ്ടത് മുല്ലപ്പെരിയാർ പ്രശ്നമാണെന്ന് കെ.പി.സി.സി പഠനകേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ് പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻ്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി നയിച്ച കെ-റെയില്‍ വിരുദ്ധ ജനസമ്പര്‍ക്ക വാഹനജാഥയുടെ പര്യടന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ അണക്കെട്ട് നിർമിക്കാൻ എത്ര തുക ലോൺ എടുത്താലും എല്ലാ വിഭാഗം ജനങ്ങളും ഇതിനെ പിന്തുണക്കും. കെ-റെയിൽ പദ്ധതി അഹങ്കാര പദ്ധതിയാണ്. സർക്കാർ മാനസികവിഭ്രാന്തിയിലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു.
HOME
DETAILS
MAL
പിണറായിയും സ്റ്റാലിനും ആദ്യം ചർച്ച ചെയ്യേണ്ടത് മുല്ലപ്പെരിയാർ പ്രശ്നം: ചെറിയാൻ ഫിലിപ്
backup
April 10 2022 | 15:04 PM
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."