HOME
DETAILS

ബാങ്ക് വായ്പയും സര്‍ക്കാര്‍ സഹായവുമില്ല; വഴിയാധാരമായി വഴിയോരക്കച്ചവടക്കാര്‍

  
backup
April 24 2021 | 04:04 AM

street-sales-man-issue-news-kerala-2021

കോഴിക്കോട്: വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ വിമുഖത കാട്ടുകയും ദുരിതാശ്വാസം നല്‍കാതെ സര്‍ക്കാര്‍ അവഗണിക്കുകയും ചെയ്തതോടെ, കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ വഴിയോരക്കച്ചവടക്കാര്‍ വഴിയാധാരമാകുന്നു. ലോക്ക്ഡൗണിനുശേഷം പ്രതീക്ഷയോടെ കച്ചവടത്തിനിറങ്ങിയപ്പോള്‍ കൊവിഡ് രണ്ടാം തരംഗത്തിലെ നിയന്ത്രണങ്ങള്‍ ഇടിത്തീയായി.
ലോക്ക് ഡൗണില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച വിഭാഗമാണ് വഴിയോരക്കച്ചവടക്കാരെങ്കിലും കൊവിഡ് ക്ഷേമ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ധന സഹായം പോലും ലഭിച്ചിട്ടില്ല. യൂനിയന്‍ നേതാക്കള്‍ ഇടപെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുകയും മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തശേഷം 1000 രൂപ ധനസഹായം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല. പി.എം സ്വാനിധി യോജനയില്‍ നിന്നുള്ള 10,000 രൂപ വായ്പ ഭൂരിഭാഗം തൊഴിലാളികള്‍ക്കും ലഭിച്ചിട്ടില്ല.


തൊഴിലാളികള്‍ക്ക് അവര്‍ക്ക് അക്കൗണ്ടുള്ള ബാങ്കു വഴി ലോണിന് അപേക്ഷിക്കാമെന്നാണ് ചട്ടം. എന്നാല്‍ ദേശസാല്‍ക്കൃത ബാങ്കുകളടക്കം വഴിയോരക്കച്ചവടക്കാര്‍ക്ക് ലോണ്‍ അനുവദിക്കുന്നില്ല. തൊഴിലാളികളില്‍ ഭൂരിഭാഗവും എസ്.ബി.ഐയില്‍ അക്കൗണ്ട് ഉള്ളവരാണ്. എന്നാല്‍ അപേക്ഷ നല്‍കിയവരില്‍ അഞ്ചു ശതമാനത്തിനു മാത്രമാണ് എസ്.ബി.ഐ ലോണ്‍ അനുവദിച്ചതെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. ബാങ്ക് കോഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ലോണ്‍ അനുവദിക്കുന്നത് സംബന്ധിച്ച് കൃത്യമായ ധാരണയില്‍ എത്തിയിരുന്നു. പക്ഷേ അപേക്ഷയുമായി ബാങ്കില്‍ എത്തുമ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് മടക്കും. തൊഴിലാളികളില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ലോണിന് അപേക്ഷിച്ചത്. അതില്‍ 40 ശതമാനത്തില്‍ താഴെ പേര്‍ക്കാണ് ലോണ്‍ ലഭിച്ചതെന്ന് യൂനിയന്‍(എ.ഐ.ടി.യു.സി) സംസ്ഥാന സെക്രട്ടറി ജിറാര്‍ അറിയിച്ചു.


തൊഴിലാളികള്‍ക്ക് കാര്യമായ ആനുകൂല്യമില്ലാത്തതാണ് ഈ പദ്ധതി. പലിശയുടെ മൂന്നു ശതമാനം മാത്രമാണ് സബ്‌സിഡി. ലോണ്‍ പൂര്‍ണമായി അടച്ചശേഷം മാത്രമാണ് നാമമാത്രമായ ഈ തുക അക്കൗണ്ടിലെത്തുക.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഈ മേഖലയിലെ 80 ശതമാനത്തിനും തൊഴിലെടുക്കാനാവുന്നില്ല. നഗരങ്ങളിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കൊവിഡ് പ്രതിസന്ധി ഉടലെടുക്കുന്നതിനു മുന്‍പ് 100ഉം 200ഉം കിലോ കച്ചവടം നടത്തിയിരുന്ന ഉന്തുവണ്ടി വ്യാപാരികള്‍ക്ക് ഇന്ന് 30, 40കിലോ പഴങ്ങളും പച്ചക്കറികളും മാത്രമാണ് ഒരു ദിവസം ചെലവാകുന്നത്. ഇതില്‍ത്തന്നെ ലാഭം കുറവായിരിക്കും. ഭക്ഷണം ഹോട്ടലുകളില്‍ നിന്നു കഴിക്കുക കൂടി ചെയ്താല്‍ കുടുംബത്തിന്റെ ചെലവിലേക്ക് ബാക്കിയില്ലാത്ത അവസ്ഥയാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മുഹമ്മദ് ബശീര്‍ പറയുന്നു.


കൊവിഡ് പ്രതിസന്ധിയില്‍ വ്യാപാരത്തിനെത്തുന്നവരെ സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് ആരോപിച്ച് പൊലിസ് വേട്ടയാടുന്നു. പല നഗരങ്ങളിലും യൂനിയന്‍ നേതാക്കള്‍ ഇടപെട്ടാണ് അല്‍പ്പമെങ്കിലും വ്യാപാരത്തിന് സാഹചര്യമൊരുക്കുന്നത്. നിരവധി പ്രശ്‌നങ്ങളും കേസുകളും ഇപ്പോഴുമുണ്ട്.
വഴിയോര കച്ചവടക്കാരുടെ സംരക്ഷണത്തിന് നിയമങ്ങളും കോടതി ഇടപെടലും ഉണ്ടായിട്ടും ക്രിയാത്മകമായ നടപടി സ്വീകരിക്കാന്‍ കേരളത്തിലെ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും തയാറാവുന്നില്ല. നഗര വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കുന്ന വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കാറുമില്ല. വഴിയോര കച്ചവടക്കാരെ സംരക്ഷിക്കാന്‍ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും തയാറാവണമെന്ന് യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  22 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago