തീരുമാനം കടുപ്പിക്കേണ്ടി വരും: തിങ്കളാഴ്ചയിലെ യോഗം നിര്‍ണായകം
തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും. കേരളത്തിലെ സ്ഥിതി ഗൗരവതരമായി തുടരുന്ന സാഹചര്യത്തില്‍ മറ്റു മാര്‍ഗമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെതന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്. തിങ്കളാഴ്ചയിലെ സര്‍വകക്ഷി യോഗം വളരെ നിര്‍ണായകമാണ്.
രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ജില്ലയായി എറണാകുളം മാറിക്കഴിഞ്ഞു. ഇവിടെ അതിതീവ്ര വ്യാപനമാണ്. രണ്ടാം സ്ഥാനം ഡല്‍ഹിയാണെങ്കിലും മൂന്നാം സ്ഥാനത്തേക്കെത്തുന്നത് കോഴിക്കോടാണ്. മറ്റു ജില്ലകളിലും അധിവേഗം കുതിക്കുകയാണ്. വാഹനങ്ങളെല്ലാം പരിശോധിച്ചുമാത്രമേ ഇന്ന് പൊലിസ് കടത്തിവിടുന്നുള്ളൂ.
അതേ സമയം സംസ്ഥാനത്തുള്ള വാക്‌സീന്‍ ഡോസ് രണ്ട് ദിവസത്തില്‍ തീരുമെന്ന ഭീഷണിയുമുണ്ട്. 50 ലക്ഷം വാക്‌സീന്‍ ഡോസ് എത്രയും വേഗം ലഭ്യമാക്കണമെന്നു മുഖ്യമന്ത്രി ഇന്നലെ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. 400 രൂപയ്ക്ക് വാക്‌സീന്‍ വാങ്ങാന്‍ 1300 കോടി രൂപ ചെലവാകും. ഇത് അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കും. കേന്ദ്ര സഹായം വൈകിയേക്കുമെന്നതിനാല്‍ സര്‍ക്കാര്‍ ബദല്‍ മാര്‍ഗം തേടുകയാണ്. ജനങ്ങള്‍ വെല്ലുവിളിയായേറ്റെടുത്ത് സംഭാവനകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.
നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിച്ചില്ലെങ്കില്‍ വീണ്ടും പ്രശ്നം ഗുരുതരമാകും. എറണാകുളത്തും കോഴിക്കോടും തിരുവനന്തപുരത്തും സ്ഥിതി ആശങ്കാജനകമാണ്. മറ്റു ജില്ലകളിലും ഒട്ടും ആശാവഹമല്ല. പലയിടത്തും ആശുപത്രി കിടക്കകള്‍ നിറയുകയണ്. എന്തു നിയന്ത്രണം വേണമെന്ന് തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുമായുള്ള യോഗത്തില്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."