കഅ്ബയുടെ സുന്ദരമായ ആകാശ കാഴ്ച്ചകള്‍ കാണാം
ജിദ്ദ: വിശുദ്ധ കഅ്ബയുടേയും ഹറമിന്റേയും സമീപ പ്രദേശങ്ങളുടേയും ആകാശ കാഴ്ച്ചകള്‍ സൗദി പ്രസ് ഏജന്‍സി പുറത്തു വിട്ടു. ആയിരം മീറ്റര്‍ ഉയരത്തില്‍ നിന്ന് സുരക്ഷാ വിഭാഗത്തിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് പ്രസ് ഏജന്‍സി ഫോട്ടോഗ്രാഫര്‍ സുന്ദരമായ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഹറമിലെ തീര്‍ത്ഥാടകരേയും ഉംറ നിര്‍വഹിക്കുന്നവരേയും ഹറമിലെ വികസന പ്രവര്‍ത്തനങ്ങളേയുമൊക്കെ കാമറയില്‍ പകര്‍ത്തിയത് ഈ ചിത്രങ്ങള്‍സാമൂഹിക മാധ്യമങ്ങള്‍ വഴി ഇപ്പോള്‍ തന്നെ പ്രചരിക്കുന്നുണ്ട്
.
സന്ദര്‍ശകര്‍ക്ക് വലിയ സൗകര്യം ഒരുക്കാനായി
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഒരുക്കുന്ന ഹറമിലേക്കുള്ള പുതിയ പാതകളുടേയും മതാഫിന്റെ വിപൂലീകരണത്തിന്റേയും ചിത്രങ്ങളും സൗദി പ്രസ് ഏജന്‍സി പുറത്തു വിട്ട ചിത്രങ്ങളിലുണ്ട്. ഒരു മണിക്കൂറോളം മക്കയുടെ ആകാശത്തിലൂടെ ഹെലികോപ്റ്ററില്‍ വട്ടമിട്ട് പറന്നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
വ്യോമയാന സുരക്ഷാ വിഭാഗത്തിന്റെ ജനറല്‍ കമാന്റാണ് സൗദി പ്രസ് ഏജന്‍സി ഫോട്ടോഗ്രാഫര്‍ക്ക് ചിത്രങ്ങള്‍ പകര്‍ത്താനുള്ള ഈ അവസരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."