ഹാരിസിന്റെ വേര്‍പാട് പുളിഞ്ഞാലിനെ ദു:ഖത്തിലാഴ്ത്തി
പുളിഞ്ഞാല്‍: ഹാരിസിന്റെ വേര്‍പാട് പുളിഞ്ഞാലിനെ ദു:ഖത്തിലാഴ്ത്തി. കഴിഞ്ഞ ദിവസം ബംഗളുരുവിലെ യശ്വന്തപൂരില്‍ ഉണ്ടായ അപകടത്തിലാണ് ഹാരിസ് മരണപ്പെട്ടത്. ഹാരിസ് സഞ്ചരിച്ച ബൈക്കില്‍ ഓട്ടോയിടിച്ചായിരുന്നു അപകടം. എസ്.കെ.എസ്.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഹാരിസ് 20 ദിവസം മുന്‍പാണ് ജോലിക്കായി ബംഗളുരുവില്‍ എത്തിയത്.
ജോലി ആവശ്യാര്‍ഥം ബൈക്കില്‍ പോകവെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ ഹാരിസിന്റെ ജനാസ പുളിഞ്ഞാലിലെ വീട്ടിലെത്തിച്ചപ്പോള്‍ നൂറുകണക്കിന് ആളുകശാണ് അന്ത്യോപചാരമര്‍പ്പിക്കാനായി എത്തിയത്.
പുളിഞ്ഞാല്‍ പ്രദേശവും പരേതന്റെ വീടും ആളുകളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞു. 9.30 ഓടെ വീട്ടില്‍ നിന്ന് ജനാസ പള്ളിയിലേക്ക് കൊണ്ടുപോയി.
മയ്യിത്ത് നിസ്‌കാരത്തിന് മശഷം ജനാസ പുളിഞ്ഞാല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശൗക്കത്തലി മൗലവി, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് കണ്ടിയന്‍, മാന്നതവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി, ടി മുഹമ്മദ്, ടി മൊയ്തു, പി റസാക്ക് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരേതന്റെ വീട്ടിലെത്തി അനുശോചനമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."