മോദിയെ ഭയമില്ല, പാര്‍ലമെന്റില്‍ പറഞ്ഞത് സത്യങ്ങള്‍ മാത്രമെന്ന് രാഹുല്‍ ഗാന്ധി
വയനാട്: അദാനി- മോദി ബന്ധത്തെ കുറിച്ച് പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യങ്ങള്‍ മാത്രമാണെന്ന് രാഹുല്‍ ഗാന്ധി. അദാനിക്കു വേണ്ടി ചട്ടങ്ങള്‍ മറികടക്കുന്നുവെന്നും മോദിയുടെ വിദേശയാത്രകളിലെല്ലാം അദാനി അനുഗമിക്കുന്നുവെന്നും അദ്ദേഹം വയനാട്ടിലെ പൊതുസമ്മേളനത്തില്‍ പറഞ്ഞു.
വന്യജീവി ആക്രമണത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും ബഫര്‍സോണ്‍ ആശങ്കള്‍ പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി തന്നെ വ്യക്തിപരമായി ആക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചിരുന്നു. മോശമായി ഒന്നും പറഞ്ഞില്ല. പ്രധാനമന്ത്രി വിദേശ യാത്ര ചെയ്യുമ്പോള്‍ അദാനി ഒപ്പം യാത്ര ചെയ്യുന്നത് എങ്ങനെ? അവിടെ അദാനി കരാറുകള്‍ ഒപ്പിടുന്നത് എങ്ങനെ? എന്റെ പ്രസംഗങ്ങള്‍ ഭൂരിഭാഗവും രേഖകളില്‍ നിന്നു നീക്കം ചെയ്തു. അദാനിക്ക് വേണ്ടി ചട്ടങ്ങള്‍ മറികടക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെ? പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനം. സത്യമല്ലാതെ താന്‍ ഒന്നും പറഞ്ഞിട്ടില്ല' രാഹുല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."