കൊവിഡ്: തിങ്കളാഴ്ചയിലെ സര്‍വകക്ഷി യോഗത്തിനു മുന്നോടിയായി സമസ്ത കത്തയച്ചു
ചേളാരി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തിന്റെ മുന്നോടിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ക്ക് കത്തയച്ചു.
കൊവിഡ് പ്രോട്ടൊക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് പള്ളികളില്‍ നിസ്‌കാരം നിര്‍വ്വഹിച്ചുവരുന്നതെന്നും മറ്റു പൊതു ഇടങ്ങളില്‍ പോലും പാലിക്കാത്ത സൂക്ഷ്മതയും മുന്‍കരുതലുമാണ് പള്ളികളില്‍ പാലിച്ചുവരുന്നതെന്നും ആയതിനാല്‍ ഇതുവരെ തുടര്‍ന്നരീതിയില്‍ പള്ളികളില്‍ നിസ്‌കരിക്കാന്‍ അവസരമുണ്ടാവണമെന്നും നേതാക്കള്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളികളില്‍ നിസ്‌കാരത്തിനു അഞ്ചുപേരെ പരിമിതപ്പെടുത്തികൊണ്ടുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് തല്‍ക്കാലം മരവിപ്പിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."