ഇന്ത്യയുടെ വളര്‍ച്ച; രാജീവ് ഗാന്ധിയുടെ പങ്ക് വിസ്മരിക്കാനാകാത്തത്
കല്‍പ്പറ്റ: വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ കൈപിടിച്ച് ഉയര്‍ത്തുന്നതില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വഹിച്ച പങ്ക് വിസ്മരിക്കാനാവില്ലെന്ന് കെ.പി.സി.സി എക്‌സികൂട്ടീവ് അംഗം എന്‍.ഡി അപ്പച്ചന്‍. വിവര സാങ്കേതിക വിദ്യയിലടക്കം രാജ്യത്തിന് മുന്നേറാനുള്ള ഊര്‍ജം പകര്‍ന്നത് രാജീവ് ഗാന്ധിയാണ്. രാജീവ് ഗാന്ധിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.സി.സി ഓഫിസില്‍ നടത്തിയ സദ്ഭാവന ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി വൈസ്പ്രസിഡന്റ് എം.എ ജോസഫ് അധ്യക്ഷനായി.കെ.പി.സി.സി അംഗങ്ങളായ കെ.പി പോക്കര്‍ ഹാജി, വി.എ മജീദ്, ഡി.സി.സി ഭാരവാഹികളായ ബിനു തോമസ്, എം.എം രമേഷ് മാസ്റ്റര്‍, ശോഭമകുമാരി, പി.കെ കുഞ്ഞിമൊയ്തീന്‍, വിജയമ്മ ടീച്ചര്‍, ബ്ലോക്ക് പ്രസിഡന്റ് മാണി ഫ്രാന്‍സീസ്, ജോഷി സിറിയക്ക്, കെ.കെ രാജേന്ദ്രന്‍, വി നൗഷാദ്, ഷിഹാബ് കാച്ചാസ്, എസ് മാണി, സാലി റാട്ടക്കൊല്ലി സംസാരിച്ചു.
മാനന്തവാടി: കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍പ്രധാനമന്ത്രിയുമായ രാജീവ്ഗാന്ധിയുടെ എഴുപത്തിരണ്ടാം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജന്മദിനവാരാചരണ പരിപാടി കെ.പി.സി.സി നിര്‍വാഹകസമിതി അംഗം എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.
രാജീവ്ഗാന്ധിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡെന്നിസണ്‍ കാണിയാരം അധ്യക്ഷനായി. അഡ്വ: എന്‍.കെ വര്‍ഗീസ്, കെ.പി മജീദ്, പി.വി ജോര്‍ജ്ജ്, എം.ജി ബിജു കമ്മന മോഹനന്‍, കെ രാഘവന്‍, ജേക്കബ് സെബാസ്റ്റ്യന്‍, അപ്പച്ചന്‍, ഹംസ പിലക്കാവ്, മുജീബ് കോടിയോടന്‍, ബാബു സംസാരിച്ചു.
സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 72ആാം ജന്മദിനം ആചരിച്ചു. ബത്തേരി രാജീവ് ഭവനില്‍ നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ആര്‍.പി ശിവദാസ്, ടി.ജെ ജോസഫ് സംസാരിച്ചു. പരിപാടിയുടെ ഭാഗമായി രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പ്പാര്‍ച്ചനയും നടത്തി.
പനമരം: ഐ.എന്‍.ടി.യു.സി പനമരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ 72-ാം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി നിസാം, ബേബി തുരുത്തിയില്‍, വാസു അമ്മാനി, ടി.കെ അജയഘോഷ്, വി ഹംസ, എം.കെ അമ്മദ്, പി.കെ യൂസഫ്, ജോണ്‍സണ്‍ ഇലവുങ്കല്‍, വെള്ളാക്കുഴി സെബാസ്റ്റ്യന്‍, ബാബു വലിയപടിക്കല്‍, രാജീവന്‍ മാത്തൂര്‍, എം.ജി പ്രകാശ്, മാലതി രാധാകൃഷ്ണന്‍, ലിസി വര്‍ഗീസ്, കെ.എം ശാന്ത, ഇ.ജെ സെബാസ്റ്റ്യന്‍, എന്‍ ചന്ദ്രന്‍, കെ.എന്‍ ശ്രീജേഷ്, കാളിയാര്‍ വിജയന്‍, എ.സി മാണി നേതൃത്വം നല്‍കി.
വെള്ളമുണ്ട: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സദ്ഭാവനാ ദിനാചരണം സംഘടിപ്പിച്ചു. പ്രസിഡന്റ് ജിജി പോള്‍ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ടി.കെ മമ്മുട്ടി, ആന്‍ഡ്രൂസ് ജോസഫ്, റെജി പൂന്തോലില്‍, വി.വി ബാലന്‍ നായര്‍, എം.ജെ ചാക്കോ, കെ മുരളീധരന്‍, ഇ.കെ സൂപ്പി, ബാലന്‍ മടത്തുംങ്കുനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."