'മകനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയത്, റീപോസ്റ്റ്‌മോര്‍ട്ടം വേണം' വിശ്വനാഥന്റേത് തൂങ്ങിമരണമെന്ന റിപ്പോര്‍ട്ട് തള്ളി കുടുംബം
കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്ത് മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റേത് തൂങ്ങിമരണമെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി കുടുംബം. മകനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് വിശ്വനാഥന്റെ അമ്മ ആരോപിക്കുന്നു. റീപോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ശരീരത്തില്‍ പലയിടങ്ങളിലും മുറിവേറ്റ ചിത്രങ്ങള്‍ നിരത്തിയാണ് കുടുംബത്തിന്റെ ആരോപണം.
ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങളില്ലെന്നും മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായതാണെന്നുമാണ് കഴിഞ്ഞ ദിവസം ഫൊറന്‍സിക് സര്‍ജന്‍ വിശദീകരിച്ചത്.
ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ വയനാട് സ്വദേശി വിശ്വനാഥനെ എട്ടാം തിയ്യതി രാത്രിയാണ് ആശുപത്രിയില്‍നിന്ന് കാണാതായത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിക്ക് സമീപത്തെ മരത്തില്‍ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിശ്വനാഥന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് നേരത്തെ കുടുംബം രംഗത്ത് വന്നിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വിവാഹം കഴിഞ്ഞു എട്ട് വര്‍ഷത്തിന് ശേഷം കുഞ്ഞുണ്ടായതിന്റെ സന്തോഷത്തില്‍ കഴിഞ്ഞ വിശ്വനാഥന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം ഉറപ്പിച്ചു പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."