65ന് മുകളിലുള്ളവരെ നീക്കും, നറുക്കെടുപ്പ് 22ന് ശേഷം ഹജ്ജ് അപേക്ഷകളിൽ പരിശോധന
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ നിർദേശത്തിൽ സംസ്ഥാന ഹജ്ജ് കമ്മറ്റികൾ സ്വീകരിച്ച ഹജ്ജ് അപേക്ഷകളിൽ പരിശോധന. ഈവർഷം 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഹജ്ജിന് അനുമതി ഇല്ലെന്ന് സഊദി ഉത്തരവിറക്കിയതോടെയാണ് ഇവരെ അപേക്ഷകളിൽ നിന്ന് നീക്കം ചെയ്യാൻ ലഭിച്ച അപേക്ഷകളിൽ പരിശോധന നടത്തുന്നത്. 65 വയസിനു താഴെയുള്ള സ്ത്രീകളുള്ള ഗ്രൂപ്പിൽ മറ്റൊരു പുരുഷ മഹ്‌റമിനെ ഉൾപ്പെടുത്തി പുതുതായി അപേക്ഷ സമർപ്പിക്കുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്. ഇവർ ഈ മാസം 22നുള്ളിൽ പുതിയ ഹജ്ജ് അപേക്ഷ നൽകണമെന്നാണ് പുതിയ നിർദേശം. ഇവരെ പുതിയ അപേക്ഷകളിൽ ഉൾപ്പെടുത്തുകയും വേണം. ഇതിന് ശേഷമായിരിക്കും ഹജ്ജ് നറുക്കെടുപ്പ് നടത്തുക.
ഇന്ത്യയിൽ ഈ വർഷം 92,000 അപേക്ഷകളാണ് ലഭിച്ചത്.ഹജ്ജ് അപേക്ഷകൾ കൂടുതലുള്ള സംസ്ഥാനത്ത് മാത്രം മുവായിരത്തോളം പേർ 65 വയസിന് മുകളിലുള്ളവരുണ്ടെന്നാണ് ഹജ്ജ് കമ്മറ്റിയുടെ നിഗമനം. സംസ്ഥാനത്ത് 12,810 പേരാണ് ഹജ്ജിന് അപേക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."