HOME
DETAILS

ഓർമയായത് സമസ്ത 90-ാം വാർഷികത്തിന് ദേവാലയ വാതിൽ തുറന്നിട്ട ബിഷപ്പ്

  
backup
April 11 2022 | 06:04 AM

9562345632-0


തമീം സലാം കാക്കാഴം
ആലപ്പുഴ
മതസൗഹാർദത്തിന്റെയും ലളിത ജീവിതത്തിന്റെയും മാതൃക തീർത്താണ് ആലപ്പുഴ രൂപതയുടെ ബിഷപ്പായിരുന്ന ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ വിടവാങ്ങിയത്. 2016 ഫെബ്രുവരി 14ന് ആലപ്പുഴയിൽ നടന്ന സമസ്ത മഹാസമ്മേളനം മതസൗഹാർദത്തിന്റെ നേർക്കാഴ്ച കൂടിയായിരുന്നു. ആലപ്പുഴ കടപ്പുറത്ത് നടന്ന സമാപന സമ്മേളന നഗരി ജനലക്ഷങ്ങളെ കൊണ്ട് വീർപ്പ് മുട്ടിയപ്പോൾ അന്ന് ആലപ്പുഴ രൂപതയുടെ ബിഷപ്പായിരുന്ന ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ബിഷപ്പ് ഹൗസും ദേവലായവും തുറന്നിട്ട് നൽകി.


സമ്മേളനത്തിന് എത്തിയ ആയിരക്കണക്കിന് വിശ്വാസികൾ ഇവിടെ നിസ്‌കരിക്കുകയും പ്രാർഥന നടത്തുകയും ചെയ്തു. ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ നിർദേശ പ്രകാരം വിശ്വാസികൾക്ക് അംഗസ്‌നാനം ചെയ്യാനുള്ള വെള്ളമെത്തിക്കുകയുമുണ്ടായി. കാലങ്ങളായി കേരളത്തിൽ മുസ്‌ലിം- ക്രിസ്ത്യൻ മതവിശ്വാസികൾ കാത്തുസൂക്ഷിക്കുന്ന മതമൈത്രിയുടെ പ്രതീകമാവുകയായിരുന്നു സമസ്ത സമ്മേള നഗരി.


സമസ്ത പൊതുസമ്മേളന വേദിയിൽ സമസ്ത നേതാക്കൾ ആലപ്പുഴ അതിരൂപതയുടെ സൗഹാർദ സ്വീകരണത്തിന് നന്ദിയും കടപ്പാടും എടുത്തു പറയുകയുമുണ്ടായി.
പിന്നീട് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിനെ കെ.സി വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിൽ സമസ്ത നേതാക്കൾ നേരിൽ സന്ദർശിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തിരുന്നു. ഇരുസമുദായങ്ങൾ തമ്മിൽ കാലങ്ങളായി പുലർത്തുന്ന സൗഹാർദവും പരസ്പരവിശ്വാസവും കൂടുതൽ ഇഴയടുപ്പത്തോടെ സൂക്ഷിക്കണമെന്നായിരുന്നു ബിഷപ്പിന് പറയാനുണ്ടായിരുന്നത്.
ഹൃദയാഘാതത്തെ തുടർന്ന് അർത്തുങ്കൽ സെന്റ് സെബാസ്റ്റിയൻസ് വിസിറ്റേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവേയാണ് ശനിയാഴ്ച രാത്രി 8- 15 ഓടെ ആലപ്പുഴ രൂപത മുൻ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ (78) കാലം ചെയ്തത്. കബറടക്കം നാളെ രാവിലെ 10.30 ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ നടക്കും. ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യാകാർമികത്വം വഹിക്കും. തിരുവനന്തപുരം അതിരൂപതാ മുൻ അധ്യക്ഷൻ ബിഷപ്പ് സൂസൈപാക്യം വചനപ്രഘോഷണം നടത്തും.
തുടർന്നു നടക്കുന്ന അന്ത്യകർമങ്ങൾക്കുശേഷം കത്തീഡ്രൽ ദേവാലയത്തിലൊരുക്കിയിരിക്കുന്ന കല്ലറയിൽ സംസ്‌കരിക്കും. ഉച്ചയ്ക്ക് ഒന്നിന് അനുസ്മരണ സമ്മേളനം ആരംഭിക്കും. സമ്മേളനത്തിൽ രാഷ്ട്രീയ നേതാക്കൾ, മതസാമുഹിക രംഗത്തെ വിശിഷ്ടവ്യക്തികൾ, ബിഷപ്പുമാർ എന്നിവർ സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  9 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  9 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  9 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  9 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  9 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  9 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  9 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  9 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  9 days ago