HOME
DETAILS

കെ റെയിലിനെ അനുകൂലിച്ചും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ത്തും യെച്ചൂരി

  
backup
April 11 2022 | 06:04 AM

national-cpm-general-secretary-sitaram-yechury-explain-party-congress-decisions12311

കണ്ണൂര്‍: കെ.റെയില്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് അനിവാര്യമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അര്‍ധ അതിവേഗ റെയില്‍പ്പാത കേരളത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണ്. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യന്‍ നിലവാരത്തിലായെന്നും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ഈ നിലയില്‍ എത്തിച്ചതെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം ബുള്ളറ്റ് ട്രെയിനിനെ പാര്‍ട്ടി എതിര്‍ക്കുന്നതിനെ അദ്ദേഹം ന്യായീകരിച്ചു. ബുള്ളറ്റ് ട്രെയിനിന്റെയും കെ റെയിലിന്റെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. മഹാരാഷ്ട്രയില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രശ്‌നങ്ങളുണ്ട്. നഷ്ടപരിഹാരം നല്‍കുന്ന സമീപനവും വ്യത്യസ്തമാണ്. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും യെച്ചൂരി പറഞ്ഞു.

കേന്ദ്രഭരണത്തില്‍ നിന്ന് ബി.ജെ.പിയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ഇടത് ബദല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹിജാബും മാംസം കഴിക്കുന്നതുമൊക്കെയാണ് ബിജെപിയ്ക്ക് പ്രശ്‌നം. തൊഴിലില്ലായ്മയും ദാരിദ്ര്യവുമൊന്നും അവര്‍ക്ക് പ്രശ്‌നമില്ല. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഹിന്ദുത്വ ശക്തികളുടെ ശ്രമം നടക്കുകയാണ്. ഹിന്ദുത്വ ശക്തികള്‍ക്കെതിരേ ഇടത് ജനാധിപത്യ ബദല്‍ സാധ്യമാക്കാനാണ് ശ്രമം. അതിന് മതേതര സഖ്യങ്ങളുടെ പിന്തുണയുണ്ടാവണമെന്നും യെച്ചൂരി പറഞ്ഞു.

ജാതി സെന്‍സസിനോട് സി.പി.എമ്മിന് യോജിപ്പെന്നും യെച്ചൂരി വ്യക്തമാക്കി. നയ രൂപീകരണത്തില്‍ ജാതി സെന്‍സസ് പ്രധാനമാണ്. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ പിന്നാക്ക വിഭാഗത്തെ സംബന്ധിക്കുന്ന കണക്കുകള്‍ ഇല്ലെന്നും യെച്ചൂരി പറഞ്ഞു.

കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു യെച്ചൂരി.
ദൃഢനിശ്ചയത്തിന്റെയും പ്രശ്‌ന പരിഹാരത്തിന്റെയും തീരുമാനങ്ങള്‍ എടുത്താണ് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചതെന്ന് യെച്ചൂരി പറഞ്ഞു. പോളിറ്റ് ബ്യൂറോയില്‍ ദലിത് പ്രാതിനിധ്യം ഇല്ലെന്ന ആരോപണത്തിനും പരിഹാരമായി. അടിത്തട്ടുമുതല്‍ സി.പി.എമ്മിന്റെ പ്രവര്‍ത്തനം ശക്തമാക്കും. ഇതിലുടെ പാര്‍ട്ടിയുടെ ജനകീയ ശക്തി വര്‍ധിപ്പിക്കും. വടക്ക് കിഴക്കന്‍ മേഖലകളിലും ഹിന്ദി മേഖലകളിലും പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തും. വിലക്കയറ്റത്താലും ഇന്ധന വില വര്‍ധനയാലും രാജ്യത്ത് ജനജീവിതം ദുസ്സഹമായികൊണ്ടിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  20 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  20 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  21 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  21 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  21 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  21 days ago