HOME
DETAILS
MAL
മഅ്ദനി ആശുപത്രി വിട്ടു
backup
February 14 2023 | 16:02 PM
ബെംഗളൂരു: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്് ബെംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയെ ഡിസ്ചാര്‍ജ് ചെയ്തു. പരിപൂര്‍ണ വിശ്രമവും നിരന്തര തുടര്‍ചികിത്സാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ബെംഗളൂരുവിലെ ഫല്‍റ്റില്‍ പ്രാര്‍ത്ഥനയ്ക്കിടെ ശാരീരിക അസ്വത്ഥതകളുണ്ടാകുകയും അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.
ഒമ്പത് മാസങ്ങള്‍ക്ക് മുമ്പുണ്ടായ പക്ഷാഘാതത്തോട് ബന്ധപ്പെട്ട രോഗലക്ഷണങ്ങളാണ് ഉണ്ടായതെന്ന് ഡോക്ടമാര്‍ കണ്ടെത്തി. ഫിസിയോതെറാപ്പി, സന്ദര്‍ശകരെ ഒഴിവാക്കിയുള്ള സമ്പൂര്‍ണ വിശ്രമം, ഫോണ്‍ ഉപയോഗിക്കരുത് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."