കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടിസ്: നടപടി കെ.പി.സി.സി അധ്യക്ഷന്റെ പരാതിയെ തുടര്‍ന്ന്
തിരുവനന്തപുരം: കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടിസ്. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് നല്കിയ പരാതിയെ തുടര്‍ന്നാണ് അച്ചടക്ക സമിതിയുടെ നടപടി. ഒരാഴ്ചയ്ക്കകം കെ.വി തോമസ് മറുപടി നല്‍കണം.
എ.കെ.ആൻ്റണി അധ്യക്ഷനായ എഐസിസി അച്ചടക്കസമിതിയാണ് മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം കെ.വി.തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചത്. കെ.വി.തോമസിൻ്റെ മറുപടി ലഭിച്ച ശേഷം അച്ചടക്കസമിതി ഇക്കാര്യത്തിൽ തുടര്‍നടപടിക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ നൽകും.
നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കുകയും സെമിനാറിന് ശേഷവും വിമര്‍ശനം തുടരുകയും ചെയ്യുന്ന കെ.വി.തോമസിനെതിരെ അടിയന്തരമായി കടുത്ത നടപടി വേണം എന്നാണ് കെ.സുധാകരൻ എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എഐസിസിയുടെ നേരിട്ടുള്ള വിലക്ക് മറികടന്നാണ് കെ.വി.തോമസ് പരിപാടിക്ക് പോയതെന്ന കാര്യവും സുധാകരൻ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."