ടോക്‌സിക് ബന്ധങ്ങളോട് നോ പറയാം; ശ്രദ്ധേയമായി ഹാരിസ് & കോയുടെ ക്യാംപയിന്‍
കോഴിക്കോട്: വ്യത്യസ്തമായ ക്യാംപയിനുമായി പ്രമുഖ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ഹാരിസ് & കോ. ടോക്‌സിക് ബന്ധങ്ങളോട് നോ പറയാമെന്ന ആശയത്തില്‍ നടത്തിയ ക്യാംപയിന് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു ദിവസം കൊണ്ട് രണ്ട് ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്.
തങ്ങളെ ചൂഷണം ചെയ്യുന്ന, രാത്രികളിലെ ഉറക്കം നശിപ്പിക്കുന്ന, മോശം വര്‍ണന നടത്തുന്ന, സന്തോഷങ്ങളെ ഇല്ലാതാക്കുന്ന, മെല്ലെമെല്ലെ നമ്മുടെ ജീവിതത്തെ തന്നെ കാര്‍ന്നുതിന്നുന്ന ബന്ധങ്ങളുമായി വേര്‍പിരിയുന്നു എന്നതാണ് വീഡിയോയുടെ തീം.
View this post on Instagram
'ടോക്‌സിക് ബന്ധങ്ങളോട് ഇന്നത്തെ കാലത്ത് നോ പറയാന്‍ പലര്‍ക്കും മടിയാണ്. നോ പറയേണ്ട സന്ദര്‍ഭങ്ങളില്‍ നോ തന്നെ പറയണം. അത് പ്രണയത്തില്‍ മാത്രമല്ല. സൗഹൃദങ്ങളിലും എല്ലായിടത്തും നാം സ്വീകരിക്കേണ്ടത് ഈ നിലപാടാണ്. ഈ ആശയം മുന്‍ നിര്‍ത്തിയാണ് ഹാരിസ് & കോയുടെ ടീമിനെ മുന്‍നിര്‍ത്തി ഒരു വീഡിയോ ക്യാംപയിന്‍ നടത്തിയത്. നല്ല സന്ദേശമായതിനാല്‍ ഏവരും സ്വീകരിച്ചുവെന്നതില്‍ സന്തോഷം'', ഹാരിസ് & കോ ഡയറക്ടര്‍ ഹാരിസ് പറഞ്ഞു.
ഹാരിസ് & കോയിലെ ടീം അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ഒരു മിനുട്ട് ദൈര്‍ഘ്യം വരുന്ന വിഡിയോ ചിത്രീകരിച്ചത്. ഇതില്‍ നോ പറയേണ്ടതിന്റെ ആവശ്യകതയും അത് ഒരു വ്യക്തിയെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നും കൃത്യമായി വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."