HOME
DETAILS
MAL
തൃശൂരില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍
backup
February 15 2023 | 06:02 AM
തൃശൂര്‍: ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന് (62) ഭാര്യ മിനി (53) മകന് ആദര്‍ശ് (18) എന്നിവരെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇവരെ കാണാതായതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി പത്തരയോടെ നാട്ടുകാരും കാട്ടൂര്‍ പൊലിസും വീടിന്റെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് 3 പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദര്‍ശിനെ ഹാളിലും മോഹനനെയും മിനിയെയും കിടപ്പുമുറികളിലെ ഫാനിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മോഹനന് വീടിനോട് ചേര്‍ന്ന് പലചരക്ക് കട നടത്തുകയാണ്. ആദര്‍ശ് കാറളം വി.എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ദമ്പതികളുടെ മകള്‍ ഭര്‍ത്താവിനൊപ്പം വിദേശത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."