പരസ്ത്രീ ബന്ധം ആരോപിച്ച് മര്‍ദ്ദനം; ആര്.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ നാല് ആര്.എസ്.എസുകാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കുണ്ടമന്‍കടവ് സ്വദേശിയായ ആര്.എസ്.എസ് പ്രവര്ത്തകന് പ്രകാശ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് ആര്.എസ്.എസ് പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൃഷ്ണകുമാര്‍, ശ്രീകുമാര്‍, സതികുമാര്‍, രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് പ്രകാശും സുഹൃത്തുക്കളും ചേര്ന്നായിരുവെന്ന് സഹോദരന് പ്രശാന്ത് വെളിപ്പെടുത്തിയത് വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. പിന്നീട് പ്രശാന്ത് കോടതിയില്‍ മൊഴി മാറ്റി പറയുകയും ചെയ്തു. സഹോദരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കോടതിയില്‍ പ്രശാന്ത് മൊഴി നല്‍കിയിരുന്നു. ആശ്രമം കത്തിക്കല്‍ കേസ് അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.
പരസ്ത്രീ ബന്ധം ആരോപിച്ച് പ്രകാശിനെ പ്രതികള്‍ മര്‍ദ്ദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 3 നാണ് പ്രകാശ് ആത്മഹത്യ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."