സിദ്ധീഖ് കാപ്പനെ എയിംസിലേക്ക് മാറ്റണം: പ്രധാനമന്ത്രിക്കും യു.പി മുഖ്യമന്ത്രിക്കും കത്തയച്ച് കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഹത്രാസ് കൂട്ടബലാല്‍സംഘം റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച പത്രപ്രവര്‍ത്തകയൂണിയന്‍ നേതാവ് കൂടിയായ സിദ്ദീഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച് പ്രധാന മന്ത്രിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും പി.കെ കുഞ്ഞാലിക്കുട്ടി കത്തയച്ചു.
നിലവില്‍ കൊവിഡ് ബാധിതനായി മഥുര മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട സിദ്ദീഖ് കാപ്പന്റെ ആരോഗ്യസ്ഥിതിയെ പറ്റി പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. കൈകള്‍ ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്നതിന് പുറമെ നാല് ദിവസത്തോളമായി ഭക്ഷണം പോലും നിഷേധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനാവാത്ത സ്ഥിതിയാണ് അദ്ദേഹത്തിനുള്ളത്. അടിയന്തിരമായി ഡല്‍ഹി എയിംസിലേക്ക് അദ്ദേഹത്തെ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."