HOME
DETAILS
MAL
പ്രാദേശിക സി.പി.എം നേതാക്കളുട ഭീഷണി; തൃശൂരില്‍ ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു
backup
April 12 2022 | 05:04 AM
തൃശൂര്‍: സി.പി.എം ഭീഷണി കാരണം മുന്‍ സി.ഐ.ടി.യു പ്രവര്ത്തകന് ജീവനൊടുക്കിയതായി പരാതി. തൃശൂര്‍ പീച്ചിയിലെ സജി എന്ന തൊഴിലാളി യൂണിയന് പ്രവര്‍ത്തകനാണ് ആത്മഹത്യ ചെയ്തത്.
നേതാക്കള്‍ക്കെതിരെ ആത്മഹത്യാകുറിപ്പെഴുതി വെച്ചാണ് സജി ആത്മഹത്യ ചെയ്തത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയുമാണ് മരണത്തിന് ഉത്തരവാദികള്‍ എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
സി.ഐ.ടി.യു വിട്ട് സ്വതന്ത്ര യൂനിയന്‍ രൂപീകരിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. സി.ഐ.ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് സജി സ്വതന്ത്ര യൂനിയന്‍ രൂപീകരിച്ചത്.
തിങ്കളാഴ്ചയാണ് സജിയെ വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായിരുനന്നു. മറ്റ് സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്നങ്ങളോ സജിക്കുണ്ടായിരുന്നില്ല.
സംഭവത്തില്‍ പീച്ചി പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."