സഊദിയിൽ അപകടത്തിൽ മലയാളി നഴ്സ് മരിച്ചു
ജിദ്ദ: സഊദിയിൽ അപകടത്തിൽ മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ശില്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു.വാര്‍ഷികാവധി ഷാര്‍ജയിലുള്ള ഭര്‍ത്താവിനോടൊപ്പം ചെലവഴിക്കാന്‍ റിയാദ് എയര്‍പോര്‍ട്ടിലേക്കുളള യാത്രക്കിടെയാണ് അപകടം.
ഞായറാഴ്ച ഉച്ചക്ക് 3ന് ബുറൈദയില്‍ നിന്നു 150 കിലോ മീറ്റര്‍ അകലെ ഖസിം റിയാദ് റോഡില്‍ അല്‍ ഖലീജിലാണ് അപകടം നടന്നത്. റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ അൽ ഖലീജിന് സമീപം ഇവർ സഞ്ചരിച്ച വാഹനം കീഴ്മേൽ മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനമോടിച്ചിരുന്ന ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.മൃതദേഹം അല്‍ ഖസിം റോഡില്‍ എക്സിറ്റ് 11ലെ അല്‍ തുമൈര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.റിയാദ് കെ.എം.സി.സി വെല്‍ഫയര്‍വിംഗ് ചെയര്മാന് സിദ്ദീഖ് തുവ്വൂര്‍, തുമൈര്‍ കെ.എം.സി.സി നേതാവ് വാജിദ് എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി രംഗത്തുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."