പുണ്യമാസത്തില്‍ ദാനധര്‍മങ്ങള്‍ ചെയ്യാന്‍ മത്സരിക്കുന്നവരേ..നിങ്ങളുടെ സ്‌നേഹവര്‍ഷത്തിനായി കാത്തിരിപ്പുണ്ട് കൊയിലാണ്ടിയിലെ കുഞ്ഞുകൂട്ടില്‍ ഒരു പറ്റം മാലാഖക്കുട്ടികള്‍
'പിറന്നു വീഴും മുമ്പ് തന്നെ മാതാപിതാക്കള്‍ക്ക് വേണ്ടാതായിപ്പോകുന്ന ചില മക്കളുണ്ട്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞ് ബുദ്ധിപരമായോ ശാരീരികമായോ പ്രശ്‌നങ്ങള്‍ ഉള്ള കുട്ടിയാണ് എന്നറിയുകയും, ഗര്‍ഭഛിദ്രം നടത്താന്‍ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്യുന്നതോടെ മാതാപിതാക്കള്‍ക്ക് പോലും വേണ്ടാതെ പിറക്കേണ്ടി വരുന്ന കുഞ്ഞുങ്ങള്‍. ഈ കുഞ്ഞിനെ വളര്‍ത്തിയിട്ടെന്ത് പ്രയോജനം എന്ന 'ദീര്‍ഘവീക്ഷണം' കൊണ്ട്, തങ്ങളുടെ 'സ്റ്റാറ്റസി'ന് ചേരില്ലെന്ന കാരണത്താല്‍, ചിലപ്പോള്‍ ഈ മക്കളെ വളര്‍ത്താനുള്ള പാടോര്‍ത്തിട്ട്......നിഷ്‌കരുണം വലിച്ചെറിയുകയാണ്. പിറന്ന ഉടനെ തെരുവിലോ അമ്മത്തൊട്ടിലിലോ ഉപേക്ഷിക്കപ്പെടുന്ന അങ്ങനെയുള്ള മക്കളുടെ അവസ്ഥ എന്താവും എന്നൂഹിച്ചിട്ടുണ്ടോ?
സാധാരണ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പോലെ കരഞ്ഞു ശ്രദ്ധ ആകര്‍ഷിക്കാന്‍ പോലും കഴിവില്ലാത്ത, പ്രതിരോധക്തി കുറഞ്ഞ ഈ മക്കള്‍ ആരെങ്കിലും കണ്ടെത്തുന്നത് വരെ ജീവിക്കാന്‍ തന്നെ പാടാണ്. ചിലപ്പോള്‍ ഉറുമ്പുകള്‍ പൊതിഞ്ഞ്, പട്ടിയോ കുറുക്കനോ കടിച്ചു വലിച്ച്...ആയുസ്സിന്റെ ബലം കൊണ്ട് ആരുടെയെങ്കിലും കണ്ണില്‍ പെട്ട് സുരക്ഷിതമായാല്‍ തന്നെ മറ്റു കുഞ്ഞുങ്ങളെപ്പോലെ ദത്തെടുക്കാന്‍ പോലും ആരും താല്പര്യം കാണിക്കാതെ...മുതിര്‍ന്നാല്‍ പോലും പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത ഈ മക്കളുടെ അവസ്ഥയെന്താവുമെന്ന്'
ഇതുപോലെ വലിച്ചെറിഞ്ഞു കളയുന്ന മാലാഖക്കുഞ്ഞുങ്ങളെ നോക്കിവളര്‍ത്തുന്നൊരിടമുണ്ട് കോഴിക്കോട് കൊയിലാണ്ടിയില്‍. ഏഴു മാസങ്ങള്‍ക്ക് മുമ്പ് തുടക്കം കുറിച്ച *NEST HOME FOR SPECIAL KIDS*. ആക്ടിവിസ്റ്റും എഴുത്തുകാരനുമായ നജീബ് മൂടാടി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പരിചയപ്പെടുത്തുകയാണ് ഈ സ്ഥാപനത്തെ.
നാലു മാസം മാത്രമായ പൈതല്‍ മുതല്‍ അഞ്ചുവയസ്സുകാരന്‍ വരെയുള്ള കുഞ്ഞുങ്ങളുണ്ട് ഇവിടെ. സദാ സന്നദ്ധരായി ഭൗതികമായ യാതൊരു ലാഭവും മുന്നില്‍ കാണാതെ ഈ കുഞ്ഞുങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞു വെച്ച കുറേ മനുഷ്യരുമുണ്ട് ഇവിടെ. ഏറ്റവും ഭംഗിയായാണ് ഇതിന്റെ ആളുകള്‍ ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത്. ഒരുപക്ഷേ അവര്‍ക്ക് സ്വന്തം വീടുകളില്‍ കിട്ടുമായിരുന്നതിനേക്കാള്‍ മനോഹരമായ, സമാധാനപരമായ, സന്തോഷം നിറഞ്ഞ ജീവിതം. ഒരുപാട് പേരുടെ നന്മയാണത്. ഇനിയും ഇവര്‍ക്കു മേല്‍ നന്മയുടെ, സ്‌നേഹത്തിന്റെ കാരുണ്യത്തിന്റെ തണല്‍ വിരിക്കേണ്ടതുണ്ട്. ദാനധര്‍മങ്ങള്‍ ചെയ്യാന്‍ മത്സരിക്കുന്നവരേ..നിങ്ങളുടെ സ്‌നേഹവര്‍ഷത്തിനായി കാത്തിരിപ്പുണ്ട് കൊയിലാണ്ടിയിലെ കുഞ്ഞുകൂട്ടില്‍ ഒരു പറ്റം മാലാഖക്കുട്ടികള്‍.....
സാമ്പത്തിക സഹായം നല്‍കാന്‍
(ചില വിദേശ രാജ്യങ്ങളില്‍ നിന്ന് പണമയക്കാന്‍ ഈ കോഡ് ചോദിക്കാറുണ്ട് )
സഹായിക്കുന്നവര്‍ 7592006664 എന്ന
നമ്പറിലേക്ക് വിവരം വാട്‌സാപ്പ് ചെയ്ത് വിവരം പറഞ്ഞാല്‍ നന്നാവും.
നജീബ് മൂടാടി എഴുതിയത് വായിക്കാം.
പിറന്നു വീഴും മുമ്പ് തന്നെ മാതാപിതാക്കള്‍ക്ക് വേണ്ടാതായിപ്പോകുന്ന ചില മക്കളുണ്ട്.
ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞ് ബുദ്ധിപരമായോ ശാരീരികമായോ പ്രശ്‌നങ്ങള്‍ ഉള്ള കുട്ടിയാണ് എന്നറിയുകയും, ഗര്‍ഭഛിദ്രം നടത്താന്‍ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്യുന്നതോടെ മാതാപിതാക്കള്‍ക്ക് പോലും വേണ്ടാതെ പിറക്കേണ്ടി വരുന്ന കുഞ്ഞുങ്ങള്‍.
ഈ കുഞ്ഞിനെ വളര്‍ത്തിയിട്ടെന്ത് പ്രയോജനം എന്ന 'ദീര്‍ഘവീക്ഷണം' കൊണ്ട്, തങ്ങളുടെ 'സ്റ്റാറ്റസി'ന് ചേരില്ലെന്ന കാരണത്താല്‍, ചിലപ്പോള്‍ ഈ മക്കളെ വളര്‍ത്താനുള്ള പാടോര്‍ത്തിട്ട്......
നിഷ്‌കരുണം വലിച്ചെറിയുകയാണ്. പിറന്ന ഉടനെ തെരുവിലോ അമ്മത്തൊട്ടിലിലോ ഉപേക്ഷിക്കപ്പെടുന്ന അങ്ങനെയുള്ള മക്കളുടെ അവസ്ഥ എന്താവും എന്നൂഹിച്ചിട്ടുണ്ടോ?
സാധാരണ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പോലെ കരഞ്ഞു ശ്രദ്ധ ആകര്‍ഷിക്കാന്‍ പോലും കഴിവില്ലാത്ത, പ്രതിരോധക്തി കുറഞ്ഞ ഈ മക്കള്‍ ആരെങ്കിലും കണ്ടെത്തുന്നത് വരെ ജീവിക്കാന്‍ തന്നെ പാടാണ്. ചിലപ്പോള്‍ ഉറുമ്പുകള്‍ പൊതിഞ്ഞ്, പട്ടിയോ കുറുക്കനോ കടിച്ചു വലിച്ച്...
ആയുസ്സിന്റെ ബലം കൊണ്ട് ആരുടെയെങ്കിലും കണ്ണില്‍ പെട്ട് സുരക്ഷിതമായാല്‍ തന്നെ മറ്റു കുഞ്ഞുങ്ങളെപ്പോലെ ദത്തെടുക്കാന്‍ പോലും ആരും താല്പര്യം കാണിക്കാതെ...
മുതിര്‍ന്നാല്‍ പോലും പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത ഈ മക്കളുടെ അവസ്ഥയെന്താവുമെന്ന് ...
ആരാണ് ഈ കുഞ്ഞുങ്ങളെ പരിചരിക്കുകയെന്ന്....എങ്ങനെ ഈ മക്കള്‍ വളരുമെന്ന്... ആരാണ് ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാവുകയെന്ന്....
എന്നാല്‍ നമ്മുടെ ഊഹങ്ങളും കണക്കുകൂട്ടലുകളും പോലെയല്ല എപ്പോഴും കാര്യങ്ങളെന്നും, ഒരമ്മക്ക് പകരം നിറഞ്ഞ സ്‌നേഹത്തോടെ അവരെ പരിപാലിക്കാന്‍ ഒരുപാടമ്മമാരും അവരുടെ ഏതൊരാവശ്യവും നിറവേറ്റാന്‍ ഉറ്റവരായി കുറേ നല്ല മനുഷ്യരും. ഏറ്റവും മികച്ച താമസസൗകര്യവും കളിപ്പാട്ടങ്ങളും കൂട്ടുകാരും....
കഴിഞ്ഞ കുറേ നാളുകളായി ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നത് ശരിക്കും 'രാജകീയമായി' ജീവിക്കുന്ന ഇങ്ങനെ കുറേ മക്കളെയാണ്. സങ്കടങ്ങളില്ലാതെ കളിചിരികളോടെ ആഹ്ലാദത്തോടെ വളരുന്ന ആ മക്കളുടെ അടുത്തു ചെല്ലുമ്പോഴൊക്കെ കണ്ണ് നിറഞ്ഞു പോകുന്നത് ആ കുഞ്ഞുങ്ങളെ ഓര്‍ത്തല്ല. മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം ഓരോ ജീവനും എങ്ങനെ എവിടെ വളരണമെന്ന നിശ്ചയം ഓര്‍ത്താണ്. മനുഷ്യന്‍ മനുഷ്യനെ എങ്ങനെയൊക്കെ സ്‌നേഹിക്കാന്‍ കഴിയുമെന്ന, കരുതലായി മാറാനാവുമെന്ന അത്ഭുതം ഓര്‍ത്താണ്.
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഏറ്റവും ആധുനിക രീതിയിലുള്ള പരിശീലന പരിചരണങ്ങള്‍ നല്‍കി അന്താരാഷ്ട്ര നിലവാരത്തില്‍ മതജാതി ഭേദമന്യേ സാധാരണക്കാരുടെ മക്കള്‍ക്ക് വേണ്ടി സൗജന്യമായി കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന NEST (NIARC ) നെ കുറിച്ച് ഇവിടെ മുമ്പ് പലവട്ടം ഞാന്‍ എഴുതിയത് കൊണ്ട് വിശദീകരിക്കുന്നില്ല. കേരളത്തിലെ ഏറ്റവും മികച്ച സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഒന്നായി സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും അംഗീകാരങ്ങള്‍ നേടിയ NEST ന് മുന്നില്‍ കേരള സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പ് മുന്നോട്ടു വെച്ച ആശയമായിരുന്നു ഓട്ടിസം, സെറിബ്രല്‍ പാള്‍സി അടക്കമുള്ള ഭിന്നശേഷിക്കാരായ കുഞ്ഞു മക്കളെ ഏറ്റെടുക്കാനാവുമോ എന്നത്. സാധാരണ കുട്ടികളെക്കാള്‍ ഓരോ കുഞ്ഞിനും പ്രത്യേകം ശ്രദ്ധയും പരിചരണവും ആവശ്യമായ ഈ മക്കള്‍ക്ക് വേണ്ട ശ്രദ്ധ കൊടുക്കാന്‍ ഒരുപാട് കുട്ടികളെ പരിപാലിക്കേണ്ട സര്‍ക്കാര്‍ സംവിധാനത്തില്‍ പരിമിതികള്‍ ഉള്ളത് കൊണ്ട് കൂടിയാണ് NEST നെ ഇങ്ങനെ ഒരു ഉത്തരവാദിത്തം ഏല്പിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ NIARC ന്റെ പ്രവര്‍ത്തനം തന്നെ മുന്നോട്ടു കൊണ്ടുപോവാന്‍ നന്നേ പ്രയാസപ്പെടുന്നുണ്ടെങ്കിലും ഈ മക്കളെ സ്വീകരിക്കാതിരിക്കാനാവുമായിരുന്നില്ല.
കൊയിലാണ്ടി കൊല്ലത്ത് വലിയൊരു വീട് വാടകക്കെടുത്തു കൊണ്ട് ഈ കുഞ്ഞുങ്ങള്‍ക്കായി ഏഴു മാസങ്ങള്‍ക്ക് മുമ്പ് *NEST HOME FOR SPECIAL KIDS* ന് തുടക്കം കുറിച്ചു.
നാലു മാസം മാത്രമായ പൈതല്‍ മുതല്‍ അഞ്ചുവയസ്സുകാരന്‍ വരെയുള്ള കുഞ്ഞുങ്ങളാണ് ഇവിടെ നമ്മുടെ മക്കളായി എത്തിയത്. ഈ കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള സ്റ്റാഫിന് പുറമേ. Physiotherapist, Occupationaltherapist, speechtherapist, sPychologist, special educater, നഴ്‌സുമാര്‍ പാചകം ചെയ്യാനുള്ള ആള്‍ക്കാര്‍ വാച്ച്മാന്‍... തുടങ്ങി 27 പേര്‍ ഈ മക്കളുടെ സേവനത്തിനായി ഇപ്പോള്‍ ഈ സ്ഥാപനത്തിലുണ്ട്.
രാവും പകലും രണ്ട് ഷിഫ്റ്റുകളിലായി പരിചരിക്കുന്ന സ്റ്റാഫ്. കളിക്കാനും ഉറങ്ങാനും വിശാലമായ സൗകര്യങ്ങള്‍..... പൂമ്പാറ്റകളെ പോലെ അവര്‍ ഇവിടെ ആഹ്ലാദത്തോടെ കഴിയുകയാണ്. കൂടപ്പിറപ്പുകളെ പോലെ പരസ്പരം സ്‌നേഹിച്ചും കരുതല്‍ കാണിച്ചും കളിച്ചും ചിരിച്ചും വളരുന്ന ഈ കുഞ്ഞുങ്ങളെ കണ്ടാല്‍ ഒരിക്കലും പറയില്ല ആരോ തെരുവില്‍ എറിഞ്ഞു കളഞ്ഞ മക്കളാണിതെന്ന്. നിഷ്‌കളങ്കമായ അവരുടെ ചിരിയില്‍ ഈ ഭൂമിയിലെ സ്‌നേഹമത്രയുമുണ്ട്.
സ്വന്തം വീട്ടിലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഇത്രയും സൗകര്യത്തോടെ സന്തോഷത്തോടെ അവര്‍ വളരുമായിരുന്നില്ല. ഇവിടെ അവര്‍ സഹതാപത്തിന്റെ നോട്ടം കാണേണ്ട. വെറുത്തോ ശപിച്ചോ ഒരു വാക്ക് കേള്‍ക്കേണ്ട. കണ്ണീരും ആധിയും നിറഞ്ഞ മുഖങ്ങള്‍ കാണേണ്ട. ഇത് അവരുടെ മാത്രം ലോകമാണ്. അവരെ അവരായി കാണുന്ന, അറിയുന്നവരുടെ ലോകം. മിടുക്കന്മാരും മിടുക്കികളുമായി അവരിവിടെ വളരുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവരോടൊപ്പം കുറച്ചു കൂട്ടുകാര്‍ കൂടെ ചേരും.
അമ്മപോലുമില്ലാത്ത ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ വളര്‍ത്തിക്കൊണ്ട് വരിക എന്നത് എളുപ്പമല്ലെന്ന് അറിയാതെയല്ല. ഓരോ കുഞ്ഞിനും പ്രത്യേകമായ ശ്രദ്ധയും പരിചരണവും ആവശ്യമുണ്ട്. പലവിധ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന മക്കളെ ഏതുസമയവും ആശുപത്രിയിലേക്ക് എടുത്തോടേണ്ടി വരാറുണ്ട്. ICU വിന് മുന്നില്‍ പ്രാര്‍ത്ഥനയോടെ ഉറക്കമൊഴിച്ചു കാത്തിരുന്ന എത്ര രാത്രികള്‍....
സര്‍ക്കാരില്‍ നിന്ന് വളരെ അനുഭാവവും സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ടെങ്കിലും ഓരോ മാസവും അതുകൊണ്ട് മാത്രം തികയാതെ പുറമേ വലിയൊരു തുക കണ്ടെത്തേണ്ടി വരുന്നുണ്ട്. ഉദാരമതികളായ ഒരുപാട് മനുഷ്യര്‍ നല്‍കുന്ന സഹായങ്ങളാണ് ആശ്വാസമാവുന്നത്. അതില്‍ തെരുവില്‍ ഫ്രൂട്ട്‌സ് വില്‍ക്കുന്ന ആളുണ്ട്. എല്ലാ മാസവും ഒന്നാം തിയ്യതി ഈ സ്ഥാപനത്തില്‍ എത്തി പണം നല്‍കി പോവുന്ന മലയാളത്തിലെ മുതിര്‍ന്ന സാഹിത്യകാരനുണ്ട്. കുട്ടികള്‍ കളിക്കുന്ന മുറിയില്‍ ചൂട് കൂടുതലായതിനാല്‍ വില കുറച്ചൊരു AC കിട്ടുമോ എന്നന്വേഷിച്ചപ്പോള്‍ നേരില്‍ വന്നു കാണുക പോലും ചെയ്യാതെ ആ വലിയ മുറിയിലേക്ക് ആവശ്യമായ AC സൗജന്യമായി നല്‍കിയ കോഴിക്കോട്ടെ പ്രമുഖ ഇലക്ട്രോണിക് സ്ഥാപന ഉടമയുണ്ട്. ഈ മക്കള്‍ക്ക് കളിക്കാനായി മുറ്റത്തൊരു കുഞ്ഞു പാര്‍ക്ക് തന്നെ ഒരുക്കിത്തരാം എന്നേറ്റ് അതിനുള്ള പണി തുടങ്ങിയ വലിയൊരു മനുഷ്യനുണ്ട്......
അങ്ങനെ നന്മ മനസ്സുള്ള ഒരുപാട് പേര്‍ പണമായും ഭക്ഷ്യസാധനങ്ങളായും
ഈ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമുള്ള ഡയപ്പറായുമൊക്കെ സംഭാവന ചെയ്തു കൊണ്ട് ചേര്‍ത്തു നിര്‍ത്തുന്നു ...
പോറ്റാന്‍ താല്പര്യമില്ലാതെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു കളഞ്ഞ ഈ മക്കളെ ഒരു കുറവുകളും ഇല്ലാതെ ഏറ്റവും സൗകര്യത്തോടെ തന്നെ വളര്‍ത്തണമെന്നുണ്ട്. അത് നമ്മുടെ കടമയും ബാധ്യതയുമാണ്.
വളരുംതോറും സ്വാര്‍ത്ഥരായി മാറുന്ന, അപരനെ തോല്പിക്കാന്‍ മത്സരിക്കുന്ന, വെറുപ്പും വിദ്വേഷവും തമ്മിലടിയും കൊലയും യുദ്ധങ്ങളും കൊണ്ട് ഭൂമിയെ നരകമാക്കുന്ന എല്ലാം തികഞ്ഞ മനുഷ്യര്‍ക്കിടയില്‍ അത്തരം താല്പര്യങ്ങളില്ലാത്ത, ലോകം വെട്ടിപ്പിടിക്കാന്‍ ആഗ്രഹമില്ലാത്ത ആര്‍ക്കും ദ്രോഹം ചെയ്യാത്ത സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഈ നിഷ്‌കളങ്കരായ മക്കളല്ലേ അല്ലലില്ലാതെ വളരേണ്ടത്. പ്രകൃതിക്കോ ഇതര ജീവജാലങ്ങള്‍ക്കോ കെടുതികള്‍ ഉണ്ടാക്കാത്ത മനുഷ്യര്‍ ഇവര്‍ മാത്രമായിരിക്കില്ലേ?. ഭൂമിയിലെ ഏറ്റവും നിഷ്‌കളങ്കരായ ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്താലാണ് മതിയാവുക.
കാറ്റടിച്ചു വീശുന്ന പോലെ ദാനധര്‍മ്മങ്ങള്‍ കൊണ്ട് സൃഷ്ടാവിന് നന്ദി കാണിക്കുന്നവരുടെ ഈ റമദാന്‍ മാസത്തില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ സാക്കാത്തില്‍ നിന്നും സദഖയില്‍ നിന്നും ഒരംശം ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നല്‍കാമോ?.
മക്കളുടെ പിറന്നാളിന്, അവരോടൊപ്പമുള്ള യാത്രകള്‍ക്ക് വിദ്യാഭ്യാസത്തിന് വിവാഹത്തിന്,....നമ്മുടെ മക്കളുടെ സന്തോഷത്തിന് വേണ്ടി കണക്കു നോക്കാതെ ചെലവഴിക്കുന്നതില്‍ പിശുക്കില്ലാത്തവരേ അതില്‍ നിന്ന് ചെറിയൊരംശം ഈ മക്കള്‍ക്ക് വേണ്ടി കൂടി.....
പലതുള്ളി പെരുവെള്ളമായി കൂടെ നിന്നാല്‍ നമുക്കീ മക്കളെ ഏറ്റവും സൗഭാഗ്യവാന്മാരായ മക്കളായി വളര്‍ത്താം. ആവരാണീ ഭൂമിയുടെ നന്മ.
ഒരു ജീവനും വെറുതെയല്ല.
പ്രതീക്ഷയറ്റ് നിസ്സഹായരായി തളര്‍ന്ന് നിന്നു പോകുന്ന ചില ഘട്ടങ്ങളില്‍, പരിഹാരമില്ലെന്ന് തോന്നുന്ന ചില പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ നിരാശ ബാധിച്ചു നിന്ന് പോകുമ്പോള്‍ ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും നമ്മിലൂടെ മാത്രമല്ല ഒന്നിന്റെയും തീര്‍പ്പെന്നും ഈ മക്കളുടെ ജീവിതം സാക്ഷ്യം. ഓരോ ജീവിതത്തിലും അത്ഭുതകരമായ ചില ഇടപെടലുകള്‍ സംഭവിക്കാം. നാം കണക്കുകൂട്ടുന്നതിലും മനോഹരമായി.
വളര്‍ത്തുന്നതിന്റെ കഷ്ടപ്പാടോര്‍ത്തോ, ഭാവിയിലേക്ക് പ്രയോജനമില്ലെന്ന് കണക്കുകൂട്ടിയോ, തങ്ങളുടെ അന്തസ്സിന് ചേരില്ലെന്നോ കരുതി പെറ്റമ്മ പോലും വേണ്ടെന്ന് വെച്ച് എവിടെയോ പിറന്നു വീണ ഈ കുഞ്ഞുങ്ങള്‍ക്ക് ഇവിടെ ഒരുമിച്ചു ചേരാനാകും നിയോഗം. അല്ലലും അലട്ടുമറിയാതെ കളിച്ചും ചിരിച്ചും പരസ്പരം സ്‌നേഹിച്ചും നിഷ്‌കളങ്കമായ പുഞ്ചിരിയോടെ ഈ മക്കള്‍ ഇവിടെയുണ്ട്.
അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിക്കുന്നര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ NEST HOME FOR SPECIAL KIDS ന്റെ ഉത്തരവാദപ്പെട്ടവരെ
വിളിക്കാം. ഇതാണ് നമ്പര്‍. 7592006664
എന്റെ fb മെസ്സഞ്ചറില്‍ ബന്ധപ്പെട്ടാല്‍ എനിക്കറിയാവുന്ന കാര്യങ്ങള്‍ പറയാം.
സാമ്പത്തിക സഹായം നല്‍കാന്‍
AC DETAILS
NEST
AC NO : 1936 2201 0000 103
UBIN0919365
UNION BANK OF INDIA KOYILANDY BRANCH
IMCR CODE 673026903
(ചില വിദേശ രാജ്യങ്ങളില്‍ നിന്ന് പണമയക്കാന്‍ ഈ കോഡ് ചോദിക്കാറുണ്ട് )
Phonepe 7592006664
Paytm 7592006664
സഹായിക്കുന്നവര്‍ 7592006664 എന്ന
നമ്പറിലേക്ക് വിവരം വാട്‌സാപ്പ് ചെയ്ത് വിവരം പറഞ്ഞാല്‍ നന്നാവും.
NEST നെ കുറിച്ചും NIARC നെ കുറിച്ചും കൂടുതല്‍ അറിയാന്‍ ഒന്ന് ഗൂഗിള്‍ ചെയ്താല്‍ മതി. NEST സ്‌പെഷ്യല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ 6 വര്‍ഷം മുമ്പ് സംവിധായകന്‍ അനൂപ് സത്യന്‍ ചെയ്ത Limited edition എന്ന ഡോക്യുമെന്ററി അടക്കം ഒരുപാട് വീഡിയോസ് ഉണ്ട്. സമയം പോലെ കണ്ടു നോക്കൂ.
സഹായിക്കാന്‍ മനസ്സുള്ളവരിലേക്ക് ഈ പോസ്റ്റ് പരമാവധി *share* ചെയ്താല്‍ അതും വലിയൊരു സഹായമാണ്.
പ്രിയപ്പെട്ടവരേ നിങ്ങളിലാണ് പ്രതീക്ഷ. മാതാപിതാക്കള്‍ക്ക് പോലും വേണ്ടാത്ത ആ മക്കളെ നമുക്ക് വേണം. അവര്‍ വേദനകളില്ലാതെ ഏറ്റവും സന്തോഷത്തോടെ വളരണം. കൂടെ നില്‍ക്കുമല്ലോ. ഭൂമിയിലെ ഏറ്റവും നിഷ്‌കളങ്കരായ കുറേ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ്.
( നജീബ് മൂടാടി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."