രാംനവമി ഘോഷയാത്രക്കിടെ ബിഹാറിൽ മുസ്‌ലിം പള്ളി മിനാരത്തിൽ കാവിക്കൊടി നാട്ടി
മുസഫർപൂർ: രാമനവമി ഘോഷയാത്രക്കിടെ ബിഹാറിലും ഹിന്ദുത്വരുടെ അതിക്രമം. ബിഹാറിലെ മുസഫർ പൂരിൽ ഘോഷയാത്രക്കിടെ മുസ്‌ലിം പള്ളി മിനാരത്തിൽ കാവിക്കൊടി നാട്ടി. ഒരാൾ വലിഞ്ഞു കേറി കൊടി നാട്ടുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ആർപ്പും ആരവവുമായാണ് ഇയാളുടെ പ്രവൃത്തിയെ ആളുകൾ ഏറ്റെടുക്കുന്നത്.
സംഭവം സ്ഥിരീകരിച്ച മുസഫർപൂർ എസ്.എസ്.പി എഫ്.ഐ.ആർ ഫയൽ ചെയ്തതായി എൻ.ഡിയടി.വി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
रामनवमी के जुलूस के दौरान मस्जिद के गेट पर चढ़कर भगवा झंडा फहरा दिया.
— Utkarsh Singh (@UtkarshSingh_) April 11, 2022
तस्वीरें बिहार में मुजफ्फरपुर के मोहम्मदपुर गांव की हैं. पुलिस ने कहा- जाँच चल रही है, अभी तक किसी की गिरफ़्तारी नहीं हुई है. pic.twitter.com/5t9jh3IxgO
പ്രകോപനങ്ങളുണ്ടാക്കി പ്രശ്‌നം സൃഷ്ടിക്കാനാണ് പലയിടത്തും ഹിന്ദുത്വർ ശ്രമിക്കുന്നത്. രാമനവമിയോട് അനുബന്ധിച്ച് വ്യാപക അക്രമങ്ങളാണ് വടക്കേ ഇന്ത്യയിൽ പലയിടത്തും റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശിൽ അക്രമികൾക്കു നേര കണ്ണടച്ച സർക്കാർ മുസ്‌ലിം വീടുകളും സ്ഥാപനങ്ങളും തകർക്കുകയും ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."