HOME
DETAILS
MAL
ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിന് വീണ്ടും രംഗത്ത്
backup
April 26 2021 | 01:04 AM
ഹേഗ്: ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ കൊവിഡ് വാക്സിന് ഉപയോഗം പുനരാരംഭിക്കാന്‍ അനുവാദം.
യൂറോപ്യന്‍ മെഡിസിന് റെഗുലേറ്ററുടെ നിര്‍ദേശം ഇക്കാര്യത്തില്‍ പുറത്തു വന്നിട്ടുണ്ട്. ഇതോടെ യു.എസ് ആരോഗ്യവകുപ്പും വാക്സിന് അനുമതി നല്കി. വിദഗ്ധ സമിതിയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് നടപടി. വാക്സിന് ഉപയോഗിച്ചതിന്റെ ഫലമായി രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജോണ്സണ് ആന്റ് ജോണ്‍സന്റെ വാക്സിന് ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ അമേരിക്കയുള്‍പ്പെടെ രാജ്യങ്ങള്‍ തീരുമാനിച്ചത്.
എന്നാല്‍ അത്യപൂര്‍വം കേസുകളില്‍ മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയതെന്നാണ് തെളിഞ്ഞത്. വാക്സിന് സ്വീകരിച്ച 3.9 മില്യണ്‍ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ 15 പേര്‍ക്ക് മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയത്. ഇതില്‍ 13 പേരും 50 വയസില്‍ താഴെയുള്ളവരാണ്. പുരുഷന്മാരില് ആര്‍ക്കും രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. വാക്സിന്റെ ഉപയോഗം പുനരാരംഭിച്ചാലും കൃത്യമായ നിരീക്ഷണമുണ്ടാവുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."