HOME
DETAILS
MAL
വാഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് യു.ജി.സി അംഗീകാരമില്ല; വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തില്‍
backup
April 26 2021 | 01:04 AM
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് യു.ജി.സി അംഗീകാരം പുനഃസ്ഥാപിച്ചു നല്‍കിയില്ല. ഇപ്പോള്‍ മുക്കാല്‍ ലക്ഷത്തിലധികമാളുകള്‍ പ്രൈവറ്റ് രജിസേ്ട്രഷന്‍ വഴി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡിഗ്രി, പി.ജി പ്രവേശനം നേടിയിട്ടുണ്ട്. പ്രൈവറ്റ് രജിസേ്ട്രഷന്‍ വഴിയുള്ള പഠനം യു.ജി.സി അംഗീകരിക്കാത്തതിനാല്‍ ഇവരുടെ തുടര്‍പഠനവും ജോലി സാധ്യതകളുമെല്ലാം ഇരുളടഞ്ഞതാകും.
വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് യു.ജി.സി അംഗീകാരം പുനഃസ്ഥാപിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു പ്രൈവറ്റ് രജിസേ്ടഷന്‍ വഴി സര്‍വകലാശാല ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചത്. പ്രൈവറ്റ് രജിസേ്ടഷന് യു.ജി.സി അംഗീകാരമില്ലെന്ന വിവരം പരമരഹസ്യമാക്കിയാണ് മുക്കാല്‍ ലക്ഷത്തിലധികമുള്ളവരില്‍ നിന്ന് ഫീസ് ഈടാക്കി പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനൊരുങ്ങുന്നത്. വിദേശത്ത് ഉള്‍പ്പെടെ വിവിധ കമ്പനികളില്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫിക്കേഷനയയ്ക്കുമ്പോള്‍ മാത്രമായിരിക്കും സര്‍വകലാശാല പറ്റിച്ചതാണെന്ന് മനസ്സിലാക്കുക.
യു.ജി.സി അധികൃതര്‍ പലതവണ നിരവധി കാര്യങ്ങളില്‍ വിശദീകരണം ചോദിച്ച് സര്‍വകലാശാലാ അധികൃതര്‍ക്ക് മെയില്‍ അയച്ചിരുന്നെങ്കിലും കൃത്യസമയത്തൊന്നും മറുപടി നല്‍കിയിരുന്നില്ല. മുന്‍ രജിസ്ട്രാറുടെ കാലത്ത് ഇത്തരത്തില്‍ രജിസ്ട്രാറുടെ ഓഫിസ് യു.ജി.സിക്ക് മറുപടി നല്‍കാതെ കൃത്യവിലോപം കാട്ടിയിരുന്നത് വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് അംഗീകാരം മുടങ്ങാന്‍ കാരണമായി. അയച്ച മെയിലുകള്‍ കൃത്യമായി പരിശോധിക്കാത്തതും വിദൂര വിദ്യാഭ്യാസ വിഭാഗത്തിലേക്ക് കൈമാറാതിരുന്നതും സര്‍വകലാശാലയ്ക്ക് തിരിച്ചടിയായി.
14 വര്‍ഷത്തോളം വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ ഡയരക്ടര്‍ അവധിയിലായപ്പോള്‍ സ്ഥിരം ഡയരക്ടറില്ലാതിരുന്നതും യു.ജി.സി അംഗീകാരം റദ്ദാക്കാന്‍ കാരണമായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് രണ്ടാം വാരത്തില്‍ വാഴ്‌സിറ്റിയിലെ ഇപ്പോഴത്തെ എസ്.ഡി.ഇ ഡയരക്ടര്‍ ഇന്‍ ചാര്‍ജ് ഓണ്‍ലൈന്‍ ഹിയറിങ്ങില്‍ പങ്കെടുത്ത് യു.ജി.സിക്കു വിശദീകരണം നല്‍കിയിട്ടും അംഗീകാരം പുതുക്കിക്കൊടുക്കാന്‍ മടിക്കുകയായിരുന്നു. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ ചുമതലയുള്ള സിന്‍ഡിക്കേറ്റംഗമായ യുജിന്‍ മൊറേലിയുടെ നിര്‍ദേശങ്ങള്‍ വേണ്ട രീതിയില്‍ സിന്‍ഡിക്കേറ്റ് പരിഗണിക്കാത്തതും ഈ വിഭാഗത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്.
ഓപ്പണ്‍ സര്‍വകലാശാലയുടെ മറവില്‍ കരുതിക്കൂട്ടി വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം നഷ്ടപ്പെടുത്തിയതാണെന്നും ആരോപണമുയരുന്നുണ്ട്. യു.ജി.സി അംഗീകാരം നേടാനായില്ലെങ്കില്‍ ഇക്കാര്യം സര്‍വകലാശാല ഔദ്യോഗികമായി പഠിതാക്കളെ ബോധ്യപ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിട്ടുമുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."