HOME
DETAILS
MAL
വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍
backup
April 26 2021 | 01:04 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് സമയം പൂര്‍ത്തിയായിട്ടും രണ്ടാം ഡോസ് സ്വീകരിക്കാനാവാതെ ആരോഗ്യ പ്രവര്‍ത്തകര്‍. സംസ്ഥാനത്ത് ഇതുവരെ 73 ശതമാനം പേര്‍ മാത്രമാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.
സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും ഒന്നാം ഡോസ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും രണ്ടാം ഡോസ് നല്‍കാനില്ലാത്ത അവസ്ഥയാണ് നിലവില്‍.
ഒന്നാം ഡോസിന് 28 ദിവസത്തിനുശേഷമാണ് രണ്ടാം ഡോസ് സ്വീകരിയ്ക്കുക. ഇതുംകഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാല്‍ മാത്രമേ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധശേഷി വര്‍ധിക്കുകയുള്ളൂ. എന്നാല്‍ ഇത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ കൊവിഡ് സ്ഥിരീകരിച്ചത് 50 ഓളം പേര്‍ക്കാണ്.
82 ശതമാനം പൂര്‍ത്തിയായ വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടാം ഡോസ് സ്വീകരിച്ചത്. ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, കണ്ണൂര്‍, പാലക്കാട്, കാസര്‍കോട്, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ 70 ശതമാനത്തിന് മുകളില്‍ രണ്ടാം ഡോസ് സ്വീകരിച്ചു. 63 ശതമാനംപേര്‍ മാത്രം സ്വീകരിച്ച മലപ്പുറത്താണ് ഏറ്റവും കുറവ്. കോഴിക്കോട് ആകെ 68.49 ശതമാനംപേര്‍ മാത്രമാണ് രണ്ടാം ഡോസ് സ്വീകരിച്ചത്.
അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുഴുവനും രണ്ടാം ഡോസ് നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കും. നിലവില്‍ ചില ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിശ്ചയിച്ച സമയത്ത് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിച്ചില്ലെന്നും സ്‌പെഷല്‍ ഡ്രൈവടക്കമുള്ള കാര്യങ്ങള്‍ ആലോചനയിലാണെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."