മാനവമൈത്രിയുടെ വിരുന്നൊരുക്കി ബാലന് അമ്പാടിയുടെ ഇഫ്താര്‍ മീറ്റ്
മൂടാടി: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ബാലന് അമ്പാടി ഒരുക്കിയ ഇഫ്താര്‍ മീറ്റ് മാനവ മൈത്രി സംഗമവേദിയായി. ഹൈന്ദവ ക്രൈസ്തവ ഇസ്ലാമിക വിഭാഗങ്ങളിലെ നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ സമൂഹ വിവാഹം ഒരേ വേദിയില്‍ വെച്ച് നടത്തി മാതൃക കാണിച്ച വ്യക്തിത്വമാണ് ബാലന് അമ്പാടി. കാനത്തില്‍ ജമീല എം എല്‍ എ ഇഫ്താര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. സ്വാമി സുന്ദരാനന്ദ, റവറന്റ് ബിജോലിന്ത്, ബഷീര്‍ ദാരിമി എന്നി വിവിധ സാമൂദായിക പ്രതിനിധികളുടെ സാന്നിധ്യം ഇഫ്താറിന് മാറ്റ് കൂട്ടി.
മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാര്‍, കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍, സുധ കിഴക്കേപ്പാട്ട്, പയ്യോളി നഗരസഭ ചെയര്മാന് ഷെഫീക്ക് വടക്കയില്‍, തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വാര്‍ഡ് മെമ്പര്‍ മോഹനന്, പയ്യോളി സിഐ സുഭാഷ്, കൊയിലാണ്ടി സി.ഐ സുനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. എ അസീസ് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍
ബാലന് അമ്പാടി സ്വാഗതവും റഷീദ് മൂടാടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."