HOME
DETAILS
MAL
എല്ലാ ജില്ലകളിലും ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കും
backup
April 26 2021 | 01:04 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുകയും ഓക്സിജന്‍ ദൗര്‍ലഭ്യം മൂലം രോഗികള്‍ ശ്വാസം കിട്ടാതെ മരിക്കുന്നതു കൂടുകയും ചെയ്തതോടെ എല്ലാ ജില്ലകളിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്തെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പണമനുവദിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പി.എം കെയര്‍ ഫണ്ടില്‍ നിന്നാണ് പ്ലാന്റുകള്‍ക്കുള്ള പണമനുവദിച്ചത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമാണ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലാവും പ്ലാന്റ് സ്ഥാപിക്കുക. ഈ വര്‍ഷമാദ്യം പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 200 കോടി രൂപ വകയിരുത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊുജനാരോഗ്യ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താനും ആശുപത്രികളില്‍ ഓക്സിജന്‍ ഉല്പാദന സൗകര്യമുണ്ടെന്ന് ഉറപ്പാക്കാനുമാണ് കൂടുതല്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കുക. അനുവദിച്ച പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."