സംവരണ പ്രക്ഷോഭ കേസ്: ഹര്‍ദിക് പട്ടേലിന്റെ ശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: ഗുജറാത്തിലെ പാട്ടിദാര്‍ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിന്റെ ശിക്ഷ സ്റ്റേ ചെയ്ത് സുപ്രിംകോടതി. ജസ്റ്റിസ് എസ്.എ നസീര്‍, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
ഗുജറാത്ത് ഹൈക്കോടതി സ്റ്റേ അനുവദിക്കേണ്ട വിഷയമായിരുന്നുവെന്ന് ശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് കോടതി നിരീക്ഷിച്ചു. പട്ടേല്‍ സംവരണ പ്രക്ഷോഭ കേസില്‍ 2018 ജൂലായിലാണ് വിസ്നഗര്‍ കോടതി ഹര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
ആ വര്‍ഷം ഓഗസ്റ്റില്‍ തന്നെ ഹാര്‍ദികിന് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍, 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതിനാല്‍ ശിക്ഷാനടപടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടേല്‍ കോടതിയെ സമീപിച്ചിരുന്നു. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതില്‍ വിലക്കുണ്ട്. എന്നാല്‍, ഹൈക്കോടതി അദ്ദേഹത്തിന്റെ അപേക്ഷ തള്ളി. തുടര്‍ന്നാണ് ഹര്‍ദിക് പട്ടേല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."